Wednesday, October 6, 2010

0

മൊബൈലില്‍ അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍

  • Wednesday, October 6, 2010
  • Unknown
  • Share
  • മൊബൈല്‍ ഫോണ്‍ റിസീവ് ചെയ്യുമ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.
    അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം
    1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി'യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ ഈ സൈറ്റ് http://ndncregistry.gov.in/ndncregistry/index.jsp) സന്ദര്‍ശിക്കുക.

    2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

    3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

    4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

    നടപടി

    1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും
    2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ
    3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.
    4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.
    5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.
    ശ്രദ്ധിക്കുക.
    അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്.

    ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന് 53733 ലേക്ക് എസ്.എം.എസ് അയക്കാം.

    സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം.

    വൊഡാഫോണ്‍ ഉപഭോക്താക്കള്‍ ഈ അഡ്രസില്‍ ഈ സംവിധാനം ലഭിക്കും. http://www.vodafone.in/existingusers/pages/dnd.aspx

    0 Responses to “മൊബൈലില്‍ അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍”

    നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ

    Subscribe