Sunday, October 10, 2010

0

ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടാന്‍ ഒരു വിദ്യ

  • Sunday, October 10, 2010
  • Unknown
  • Share
  • നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ,നമ്മള്‍ my computer അല്ലെങ്കില്‍ മറ്റു ഫോള്‍ഡര്‍കള്‍ തുറക്കുമ്പോഴും വളരെ സാവധാനം ആയിരിക്കും അവ തുറന്നു വരിക.ഇതിനു കാരണം windows folders നമ്മള്‍ എപ്പോള്‍ഓപ്പണ്‍ ചെയ്യുമ്പോഴും windows xp ഓട്ടോമറ്റിക്ക് ആയി network files ഉം printers ഉം സെര്‍ച്ച്‌ ചെയ്യുന്നത് കൊണ്ടാണ്.അത് നമുക്ക് മാറ്റിയെടുത്ത് സ്പീഡ് കൂട്ടം.

    1.ആദ്യം my computer ഓപ്പണ്‍ ചെയ്യുക.
    2.ക്ലിക്ക് Tools മെനു
    3.ക്ലിക്ക് Folder options...
    4.ക്ലിക്ക് View ടാബ്
    5.അതില്‍ Automatically search for network folders and printers ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി Apply കൊടുത്ത് Ok അടിക്കുക.
    6.ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യുക.




    യു എസ് ബി ഡ്രൈവുകള്‍ കൈകാര്യം ചെയ്യുന്ന നമ്മളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തില്‍ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനായി ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകള്‍ വഴി വൈറസുകള്‍ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്‌വര്‍ക്കുകളെയും ബാധിക്കുന്നു.
    യു എസ് ബി വഴിയുള്ള വൈറസുകളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ZBSharewarelab എന്ന സോഫ്റ്റ്‌വെയറുപയോഗിച്ച് നമുക്ക് സാധിക്കും . യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലേക്കുള്ള വൈറസുകളെയും ട്രോജനുകളെയും തടയുന്നു.
    ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലേക്ക് ഒരു യു എസ് ബി ഡ്രൈവ്ഇന്‍സര്‍ട്ട്
    ചെയ്യുമ്പോള്‍ തന്നെ ഒരു പുതിയ വിന്‍ഡോ വരികയും ഡിസ്കിലുള്ള വൈറസുകളെയും അവയുടെ ലെവലും ഈ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. DELETE ALL എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റില്‍ കാണിച്ച വൈറസുകള്‍ യു എസ് ബി ഡ്രൈവില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു.അതിനു ശേഷം യു എസ് ബി സിസ്റ്റത്തില്‍ നിന്നും ഡിസകണക്റ്റ് ചെയ്ത് ശേഷം ഒരിക്കല്‍ കൂടീ ഇന്‍സര്‍ട്ട് ചെയ്യുക.ഇനി സാധാരണ പോലെ ഉപയോഗിക്കുക.


    ഡൌണ്‍ലോഡ് ലിങ്ക് :http://www.zbshareware.com/download.html


    ഇനി എല്ലാം ജി-മെയിലില്‍ ഇന്ന് നമ്മളില്‍ പലരും ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ ആയിരിക്കും. എനിക്ക് തന്നെ നാല് ഇമെയില്‍ ഐഡികള്‍ ഉണ്ട്. അതും വ്യത്യസ്ഥങ്ങളായ ഇ-മെയില്‍ പ്രൊവൈഡര്‍ അക്കൗണ്ട്‌കളില്‍ ( gmail,yahoo ,aol,hotmail .. etc മുതലായവയില്‍ ).ഓരോ അക്കൗണ്ട്‌കളിലും മെയിലുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണമെങ്കില്‍, അതില്‍ ഓരോന്നിലും എനിക്ക് കയറി ഇറങ്ങേണ്ടി വരുന്നു.അത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട് .ഇത് പോലെ ബുദ്ധിമുട്ട് നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ ഇനി മുതല്‍ നമുക്കത് മാറ്റിയെടുക്കാം.നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട്‌കളിലേക്ക് വരുന്ന മെയിലുകള്‍ ഒരു കുടക്കിഴില്‍ കൊണ്ടുവരാം.അതും ജി-മെയിലില്‍.ജി -മെയില്‍ ഇങ്ങനെ ഒരു സൌകാര്യം നല്‍കുന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .


    അതിനായി ആദ്യം നിങ്ങളുടെ Gmail account ഓപ്പണ്‍ ചെയ്ത് അതിന്‍റെ settings -ല്‍ പോവുക. അതില്‍ Accounts and import എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും വരുന്ന ലിസ്റ്റില്‍ Check mail using POP3 എന്ന ഓപ്ഷനില്‍ Add POP3 email account എന്ന ചെറിയ ഒരു ബോക്സില്‍ ഉണ്ടാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Email address ചോദിക്കും. അവിടെ നിങ്ങള്ക്ക് ഏതു അക്കൗണ്ട്‌ഡില്‍ നിന്നുമുള്ള മെയില്‍ ആണോ കാണിക്കേണ്ടത് അതിന്‍റെ മെയില്‍ ഐഡി കൊടുത്ത് .Next step കൊടുക്കുക.തുടര്‍ന്ന് വരുന്ന ബോക്സില്‍ usename,password കൊടുത്ത് Always use a secure connection (SSL) when retrieving mail എന്നിടത്ത് ടിക്ക് കൊടുത്ത് Add account കൊടുക്കുക.തുടന്നു വരുന്നത് Next അടിച്ചുകൊടുക്കുക.അവസാനം Verificatin code ചോദിക്കും.അവിടെ നിങ്ങള്‍ ഏതു അക്കൗണ്ട്‌ ആണോ കൊടുത്തിരുന്നത്,ആ അക്കൗണ്ട്ഡില്‍ പോയി Confirmation code കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത് verify കൊടുക്കുക.ഇത്രേയുള്ളൂ...ഇനി ഒന്ന് ഇത് പോലെ ചെയ്തു നോക്കു.ഇങ്ങനെ നിങ്ങള്ക്ക് പരമാവധി നാല് അക്കൗണ്ട്‌കള്‍ വരെ കൊടുക്കാം.

    0 Responses to “ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടാന്‍ ഒരു വിദ്യ”

    നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ

    Subscribe