Saturday, October 23, 2010

0

ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് പിംഗ് സര്‍വ്വീസ്:

  • Saturday, October 23, 2010
  • Unknown
  • Share
  • മലയാളത്തിലെ മിക്കബ്ലോഗ് ആഗ്രിഗേറ്ററുകളും ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് എന്ന സൈറ്റില്‍ നിന്നാണ് പുതിയ ബ്ലോഗുകള്‍ / അല്ലെങ്കില്‍ പോസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്ത് അല്പം കഴിയുമ്പോള്‍ ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് (മലയാളം) ഒന്നു നോക്കൂ. അതില്‍ നിങ്ങളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന്? ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചിലേക്കുള്ള ലിങ്ക് ഇവിടെ.

    ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാണുന്നില്ലെങ്കില്‍ / ഇതുവരെ പ്രത്യക്ഷമായിട്ടില്ലെങ്കില്‍ അത് ചേര്‍ക്കുവാനുള്ള സംവിധാനം ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് തരുന്നുണ്ട്. Google Blog Search Ping Service എന്നാണ് ഇതിനു പറയുന്നത്. അവിടേക്കുള്ള ലിങ്ക് ഇവിടെ.

    അവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസോ, ബ്ലോഗ് ഫീഡ് അഡ്രസോ കൊടുക്കാം. http://, www. തുടങ്ങിയ സംജ്ഞകളൊന്നും ആവശ്യമില്ല. നേരെ bloghelpline.blogsot.com എന്നെഴുതാം. ഏതു ബ്ലോഗിന്റെയും അഡസിന്റെ അവസാനം ഒരു സ്ലാഷ് ഇട്ട് atom.xml എന്നെഴുതിയാല്‍ അതിന്റെ ഫീഡ് അഡ്രസായി. ഉദാഹരണം bloghelpline.blogspot.com/atom.xml. ഇതുപോലെ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് ചേര്‍ക്കുക. എന്നിട്ട്, Submit your blog എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

    0 Responses to “ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് പിംഗ് സര്‍വ്വീസ്:”

    നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ

    Subscribe