Tuesday, August 16, 2011

0

സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഷോട്ട് കട്ടുകള്‍

  • Tuesday, August 16, 2011
  • Unknown
  • 1. Alt + f = മുകളിലെ മെനു ബാറില്‍ (Menu Bar) കാണുന്ന ഫയല്‍ എന്താണെന്ന് ദൃശ്യമാകുന്നതിന് (pull down the file menu)
    2. Att + e = Edit Menu കാണുന്നതിന്
    3. Ctrl + a = ടൈപ്പു ചെയ്തത് സെലക്ട് ചെയ്യുന്നതിന്.
    4. Ctrl + c = ടൈപ്പു ചെയ്തത് കോപ്പി ചെയ്യുന്നതിന്
    5. Ctrl + v = (Shift Insert) കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിന്, ചേര്‍ക്കുന്നതിന്, പതിക്കുന്നതിന്, ഒട്ടിക്കുന്നതിന്.
    6. Ctrl + f = കമ്പ്യൂട്ടറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വാക്കുകളോ വാചകങ്ങ ളോ കണ്ടുപിടിക്കാന്‍
    7. Ctrl + X = ആവശ്യമുള്ള ഭാഗങ്ങള്‍ കട്ട് ചെയ്യുന്നതിന്, ഒഴിവാക്കുന്നതിന്.
    8. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന്
    9. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന്
    10. Shift + Delete (Del) = കമ്പ്യൂട്ടറില്‍ നിന്ന് സെലക്ട് ചെയ്ത വാക്കുകളോ എന്തും എക്കാലത്തേക്കുമായി ഒഴിവാക്കുന്നതിന്.
    11. F1 = കമ്പ്യൂട്ടര്‍ സഹായം
    Home = ഒരു പേജിന്റെ ആദ്യ വാക്കിലേക്കോ ഭാഗത്തേക്കോ പോകുന്നതിന്.
    12. Ctrl + Home = ആദ്യ പേജിലേക്കോ ഡോക്യുമെന്റിലേക്കോ പോകുന്നതിന്
    13. End = അവസാനത്തെ ലൈനിലേക്കോ പേജിലേക്കോ പോകുന്നതിന്
    14. Ctrl + End = അവസാനത്തെ ഡോക്യുമെന്റിലേക്കോ ലൈനിലേക്കോ, പേജിലേക്കോ പോകുന്നതിന്
    15. Shift + Home = ഒരു ലൈന്‍ മുഴുവനായി സെലക്ട് ചെയ്യുന്നതിന്
    16. Shift + Ctrl + Home = നിലവിലെ സ്ഥാനത്ത്് നിന്ന് ആദ്യഭാഗം വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
    17. Shift + End = ഒരു ലൈന്‍ മുഴുവനായും അവസാനം മുതല്‍ ലൈനിന്റെ ആദ്യം വരെ സെലക്ട് ചെയ്യുന്നതിന്
    18. Shift + Ctrl + End = നിലവിലെ സ്ഥാനം മുതല്‍ അവസാനത്തെ ലൈന്‍ വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
    19. Shift + (right arrow) = ഒരു വാക്ക് സെലക്ട് ചെയ്യുന്നതിന്
    20. Shift + (left arrow) = ഒരു വാക്ക് ഇടത്തോട്ട് സെലക്ട് ചെയ്യുന്നതിന്
    21. Shift + Ctrl + ((right arrow) = ഒരു ലൈന്‍ മുഴുവന്‍ സെല്ക്ട് ചെയ്യുന്നതിന്
    22. Shift + Ctrl + (left arrow) = ഒരു ലൈന്‍ മുഴുവന്‍ ഇടത്തോട്ട് സെലക്ട് ചെയ്യു ന്നതിന്.
    23. Shift + (up arrow) = മുകളിലെ ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
    24. Shift + (down arrow) = താഴെയുള്ള ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
    25. Shift + Ctrl + (up arrow) = മുകളിലെ മുഴുവന്‍ ലൈനുകളും സെലക്ട് ചെ യ്യുന്നതിന്.
    26. Shift + Ctrl + (down arrow) = താഴെയുള്ള മുഴുവന്‍ ലൈനുകളും സെലക്ട് ചെയ്യുന്നതിന്.
    read more
    0

    കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍

  • Unknown
  • കമ്പ്യൂട്ടറില്‍ ഫയലുകള്‍ ചിതറിക്കിടക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള്‍ ഒരോ ഡ്രൈവിലും അടുക്കിനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്.
    1. Desk Topല്‍ കാണുന്ന My Computer ഐക്കണില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക. (Right Click)
    2. Manage എന്നു കാണുന്ന option click ചെയ്താല്‍ Computer Management എന്ന ഡയലോഗ് ബോക്‌സ് തുറക്കും.

    3. Storage Section-ല്‍ Disk Defragmenter ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത് താഴെ കാണുന്ന Analyse ക്ലിക്ക് ചെയ്യുക.

    Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്‌സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല്‍ ഡിസ്‌ക്കില്‍ ഫയലുകള്‍ കിടക്കുന്ന വിധം പല നിറങ്ങളില്‍ കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്‌ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതാണ്. Defragmention കഴിഞ്ഞാല്‍ ഡിസ്‌കില്‍ കൂടുതല്‍ സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കാണാം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടും.

    read more

    Wednesday, August 10, 2011

    0

    ഗൂഗിള്‍ ഫോണ്ടുകള്‍ നൂറു ശതമാനം ഫ്രീ

  • Wednesday, August 10, 2011
  • Unknown

  • വെബിലായാലും പുറത്തായാലും ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാം തികഞ്ഞ ഫോണ്ടുകള്‍ കണ്ടെത്തുമ്പോഴേക്കും വില്ലനായി കടന്നു വരിക കോപ്പിറൈറ്റ് പ്രശ്‌നമായിരിക്കും. ഈ തലവേദനയൊഴിവാക്കാന്‍ സാധാരണ ഫോണ്ടുകളില്‍ തൃപ്തിപ്പെടാറാണ് പതിവ്. ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തായാലും ഈ തലവേദനയില്ല.

    ചില്ലറയല്ല, 190 'കുടുംബം' നിറയെ ഫോണ്ടുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സുള്ളതിനാല്‍ ആര്‍ക്കും എങ്ങനെയും ഉപയോഗിക്കാം. ആവശ്യത്തിനനുസരിച്ച് സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാനും വെബ്‌പേജുകളില്‍ ഉപയോഗിക്കാനുള്ള കോഡുകള്‍ ലഭ്യമാക്കിയും രണ്ടു തരം സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്.

    ഡൗണ്‍ലോഡു ചെയ്യേണ്ടവര്‍ക്ക് www.google.com/webfonts ല്‍ ചെന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ഇവിടെ ഓരോ ഫോണ്ടും പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യമുള്ളവ add to collection ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം. പിന്നീട് അവ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡു ചെയ്യാം.

    എല്ലാ ഫോണ്ടുകളും ഡൗണ്‍ലോഡു ചെയ്താല്‍ ഏതാണ് ഒരു സി.ഡി. നിറയെ (700mb) കാണും. ഈ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ (.ttf) പിന്നീട് C:\WINDOWS\Fonts ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ടെക്‌സ്റ്റ് എഡിറ്റര്‍ സോഫ്റ്റ്‌വേറിലും ഫോട്ടോഷോപ്പിലുമൊക്കെ ഉപയോഗിക്കാം. ഓപ്പണ്‍ സോഴ്‌സായതിനാല്‍ ആരും ചോദിക്കാന്‍ വരില്ല.

    ഇനി വെബ്‌പേജുകളിലുപയോഗിക്കാന്‍ ആവശ്യമുള്ള ഫോണ്ട് സെലക്ട് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിള്‍ ഡോട്ട് കോമില്‍ ഹോസ്റ്റ് ചെയ്ത ഫോണ്ടുകളുടെ കോഡ് ലഭിക്കും. വേണ്ട ടൈപ്പും സ്റ്റൈലുമൊക്കെ നോക്കി ഇവ തിരഞ്ഞെടുക്കാം. കൂടുതലറിയാന്‍ ഗൂഗിളിന്റെ വെബ്‌ഫോണ്ട്‌സ്് പേജു സന്ദര്‍ശിച്ചു നോക്കൂ.
    read more
    0

    പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍

  • Unknown

  • ഡിജിറ്റല്‍ യുഗമാണിത്. പസ്‌വേഡുകള്‍ അഥവാ രഹസ്യ അടയാളവാക്കുകള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കാലം. സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്‍ഡ്, ബയോസ് പാസ് വേര്‍ഡ്, ലോഗിന്‍ പാസ് വേര്‍ഡ്, നെറ്റ് വര്‍ക്ക് പാസ് വേര്‍ഡ് .. തീര്‍ന്നില്ല, ആധുനിക ഡോര്‍ ലോക്കുകള്‍ മുതല്‍ ടീവിയില്‍ ചൈല്‍ഡ് ലോക്കിനിടുന്ന നാലക്ക സംഖ്യകള്‍ വരെ നീളുന്നു പാസ്‌വേഡുകള്‍ ആവശ്യമായയിടങ്ങളുടെ നിര.

    പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും സുപ്രധാനമായ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നാണ് പഠനങ്ങളും സര്‍വ്വേകളും നല്‍കുന്ന സൂചന. ഇതുമൂലം മാനഹാനി മുതല്‍ വന്‍ സാമ്പത്തിക നഷ്ടം വരെ അനുഭവിക്കേണ്ടി വരുന്നവര്‍ കുറവല്ല. അതിനാല്‍ പാസ്‌വേഡ് സുരക്ഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

    പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെടുന്നത്

    ഒരു പാസ്‌വേഡും പൂര്‍ണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ധമായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രമുകള്‍ കൊണ്ട് ഏതു പാസ്‌വേഡിനേയും മോഷ്ടിച്ചെടുക്കാനാകും. പക്ഷേ, ഇതിനെടുക്കുന്ന സമയം വളരെ പ്രധാനമാണ്. ഒരു സ്യൂട്ട് കേസിന്റെ നമ്പര്‍ലോക്കില്‍ ഇട്ട കോഡ് മറന്നു പോയാല്‍ എന്തു ചെയ്യും. മൂന്നക്ക ലോക്ക് ആണെങ്കില്‍ 000 മുതല്‍ 999 വരെ ഓരോ നമ്പറും പരീക്ഷിക്കുക തന്നെ. ഒരു നമ്പര്‍ പരീക്ഷിക്കാന്‍ ശരാശരി 5 സെക്കന്റ് എടുക്കും എങ്കില്‍ ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് പൂട്ടു തുറക്കാന്‍ ആകും.

    നിങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സംഖ്യകളുടെ ഒരു പട്ടിക തയ്യാറാക്കി അവ ആദ്യം പരീക്ഷിച്ചാല്‍ ചിലപ്പോള്‍ മിനിട്ടുകള്‍ കൊണ്ടു തന്നെ തുറക്കാനാകും. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പാസ് വേഡുകളുടെ കാര്യവും ഇതു പോലെതന്നെയാണ്. ഇവിടെ ഓരോ പാസ്‌വേഡും ഒന്നൊന്നായി പരിശോധിക്കുന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണെന്നു മാത്രം. കമ്പ്യൂട്ടറിന്റെ വേഗത്തിനനുസരിച്ച് സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന സോഫ്ട്‌വേറുകള്‍ നിലവിലുണ്ട്.

    1. പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കല്‍

    ഇത് പ്രത്യേകിച്ച് സോഫ്ട്‌വേര്‍ വിജ്ഞാനം ഒന്നും ഇല്ലാതെത്തന്നെ പലരും ചെയ്യുന്നതാണ്. അടുത്ത കാലത്തായി യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടേതടക്കം പല പ്രമുഖരുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ഒരു വിദ്വാന്‍ അകത്തായത് ഓര്‍മ്മയില്ലേ? അയാള്‍ ചെയ്തതും ഇതുതന്നെ. മിക്കവാറും പ്രമുഖരുടെ കുടുംബകാര്യങ്ങള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ആധികാരികമായിത്തന്നെ ലഭ്യമാണ്. ആ നിലയ്ക്ക് അവര്‍ ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഊഹിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. ജനനത്തീയതി, കുടുംബാംഗങ്ങളുടെ പേര്, വാഹന നമ്പര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഊഹിച്ചെടുക്കാന്‍ എളുപ്പമാണ്.

    സാധാരണ വെബ് സൈറ്റുകളിലും ഇമെയില്‍ സേവന സംവിധാനങ്ങളിലും പാസ്‌വേഡുകള്‍ മറന്നു പോകുകയാണെങ്കില്‍ റീസെറ്റ് ചെയ്യാനായി ഒന്നോ രണ്ടോ അടയാള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഹാക്കര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നു. നിങ്ങളുടെ പാസ്‌വേഡിനെപ്പോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് പാസ്‌വേഡ് റീസെറ്റ് ചോദ്യവും. മിക്കവാറും ചോദ്യങ്ങള്‍ ഇത്തരത്തിലുള്ളവ ആയിരിക്കും ' നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം എന്ത്?', 'നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തിന്റെ പേരെന്ത്' ? നിങ്ങള്‍ ആദ്യം വാങ്ങിയ വാഹനത്തിന്റെ നമ്പര്‍ എന്ത് ?....എന്നിങ്ങനെ. ഇത്തരത്തിലുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഊഹിച്ചെടുക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വ്യക്തിയുമായി കൂടുതല്‍ അടുപ്പമുള്ള ആളാണെങ്കില്‍ അതത്ര വിഷമമുള്ള കാര്യമാവില്ല.

    2. നിഘണ്ടു ആക്രമണം (Dictionary Attacks)
    പല പാസ്‌വേഡ് ക്രാക്കിംഗ് സോഫ്ട്‌വേറുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ് 'നിഘണ്ടു ആക്രമണം'. അതായത് നിഘണ്ടുവില്‍ (പ്രധാനമായും ഇംഗ്ലീഷ്) ഉള്ളതും സാധാരണ ഉച്ചരിക്കുന്നതുമായ വാക്കുകള്‍ ഒന്നിനു പിറകേ ഒന്നായി പാസ്‌വേഡ് ആയി പരീക്ഷിക്കുക. പാസ്‌വേര്‍ഡ് റിക്കവറി ടൂള്‍ കിറ്റ് എന്ന പ്രശസ്തമായ സോഫ്ട്‌വേര്‍ ഇത്തരത്തില്‍ ഒന്നാണ്. ഒന്നിനു പിറകെ ഒന്നായി പാസ് വേഡുകള്‍ പരീക്ഷിക്കുന്നതിനെ 'ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക്' എന്നാണു വിശേഷിപ്പിക്കുന്നത്.

    ഇപ്പോള്‍ മിക്കവാറും എല്ലാ ഇമെയില്‍ അക്കൗണ്ടുകളും ബാങ്കിംഗ് സൈറ്റുകളും സൗഹൃദക്കൂട്ടായ്മകളും ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തമാണ്. കാരണം രണ്ടോ മൂന്നോ തെറ്റായ ശ്രമങ്ങള്‍ക്കു ശേഷം അക്കൗണ്ട് സ്വാഭാവികമായിത്തന്നെ ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആയിപ്പോകുന്നു. ഉദാഹരണമായി എസ് ബി ഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റ് തന്നെ എടുക്കാം. തുടര്‍ച്ചയായ മൂന്നു ശ്രമങ്ങള്‍ക്കൊടൂവിലും ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.

    ഇത് വെബ്‌സൈറ്റുകളുടെ കാര്യം. പക്ഷേ ഒരു വേര്‍ഡ് ഫയലോ എക്‌സല്‍ ഫയലോ, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും സോഫ്ട്‌വേറോ ആണെങ്കില്‍ ഇപ്പോഴും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക് തന്നെ ആണ്. സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ ആണ് ഇത്തരം റിക്കവറി സോഫ്ട്‌വേറുകള്‍ പരീക്ഷിക്കുന്നത്. അതായത് എത്ര വലിയ പാസ്‌വേഡുകള്‍ ആണെങ്കിലും ചുരുങ്ങിയ സമയങ്ങള്‍ക്കകം തകര്‍ക്കപ്പെടുന്നു.

    ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ പലരും അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ മാറ്റി മറിച്ച് ഉപയോഗിച്ചിരുന്നു. ഉദാഹരണമായി a, A ക്കു പകരമായി @, B ക്കു പകരമായി 3, 't' ക്കു പകരമായി '7', 'S' നു പകരമായി $, 'X' നു പകരമായി * തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പക്ഷേ ഇന്നു ലഭ്യമായ പാസ്‌വേഡ് പൊളിക്കല്‍ സോഫ്ട്‌വേറുകള്‍ ഇങ്ങനെയുള്ള സാധ്യതകള്‍ കൂടി മുന്‍കൂട്ടിക്കണ്ട് പുതുക്കപ്പെട്ടവയാണ്. അതായത് നിഘണ്ടുവിലുള്ള പദമായ 'Apple' നു പകരമായി '@Pp1e' എന്നു ഉപയോഗിച്ചാലും അതിനെ ഒരു നല്ല പാസ്വേഡ് ആയി കണക്കാക്കാന്‍ കഴിയില്ല. Apple ന്റെ തിരിച്ചെഴുത്ത് ആയ Elppa നിഘണ്ടുവില്‍ കാണാന്‍ കഴിയില്ലെങ്കിലും ഒരു നല്ല പാസ്വേഡ് അല്ല.

    3. കീ ലോഗര്‍ പ്രോഗ്രാമുകള്‍

    ശക്തമായ വൈറസ് പ്രതിരോധ പ്രോഗ്രാമുകള്‍ ഉപയോഗിക്കാത്തതും ഓപ്പറേറ്റിംഗ് സിസ്റ്റം സമയാ സമയം പുതുക്കപ്പെടാത്തതുമായ കമ്പ്യൂട്ടറുകളില്‍ കീ ലോഗറുകള്‍ എന്നറിയപ്പെടുന്ന ദുഷ്ട പ്രോഗ്രാമുകള്‍, നിങ്ങള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരങ്ങളും പകര്‍ത്തി ഹാക്കര്‍മാരുടെ കൈകളില്‍ എത്തിക്കുന്നു. ലിനക്‌സ് , മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഒരു പരിധിവരെ ഇത്തരം പ്രോഗ്രാമുകളില്‍ നിന്നും മുക്തമാണ്. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം വിന്‍ഡോസ് പതിപ്പുകളും വ്യാജം ആയതിനാല്‍ കാലാനുസൃതമായി മൈക്രോസോഫ്ട് പുറത്തിറക്കുന്ന സുരക്ഷാ പതിപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. എത്ര തന്നെ ശക്തമായ വൈറസ് പ്രതിരോധ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ചാലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പഴുതുകള്‍ ഇത്തരം ദുഷ്ട പ്രോഗ്രാമുകളുടെ നുഴഞ്ഞു കയറ്റത്തിന് വഴിവക്കുന്നു.

    4. ബ്രൗസറുകളില്‍ പാസ് വേഡ് സൂക്ഷിക്കുക വഴി

    ബ്രൗസറുകളില്‍ പാസ്‌വേഡുകളും യൂസര്‍ ഐഡിയും സൂക്ഷിക്കാന്‍ കഴിയുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൌസറുകളില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകള്‍ ഒരു പ്രോഗ്രാമിന്റെയും സഹായം ഇല്ലാതെത്തന്നെ കാണാന്‍ കഴിയും. പൊതു കമ്പ്യൂട്ടറുകളില്‍ (ഇന്റര്‍ നെറ്റ് കഫേകളിലും ഓഫീസുകളിലും മറ്റും) ഇത്തരത്തില്‍ പാസ്‌വേഡുകള്‍ സൂക്ഷിച്ചാല്‍ ആര്‍ക്കും അവ ദുരുപയോഗം ചെയ്യാന്‍ കഴിയും.

    5. ഫിഷിംഗ് സൈറ്റുകള്‍ വഴി

    അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്ന ഒരു പാസ്‌വേഡ് മോഷണ രീതി ആണു ഫിഷിംഗ് സൈറ്റുകളും വ്യാജ ഇമെയില്‍ സന്ദേശങ്ങളും. യഥാര്‍ഥ സൈറ്റുകളോടു സാമ്യമുള്ള വ്യാജ സൈറ്റുകള്‍ വളരെ വിദഗ്ദമായി ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ വിരളം ആയിരിക്കും. എല്ലാ ബാങ്കുകളും ഫിഷിംഗിനെക്കുറിച്ചു വളരെ വിശദമായ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അജ്ഞതയും അശ്രദ്ധയും കാരണം പലരും വ്യാജന്മാരുടെ കെണിയില്‍ പെടാറുണ്ട്. ഒരു കറന്‍സി നോട്ടു കിട്ടിയാല്‍ അത് വ്യാജനാണോ എന്ന് പരിശോധിക്കുന്നതു പോലെത്തന്നെ പ്രധാനം ആണ് വ്യാജസൈറ്റുകളെ തിരിച്ചറിയുന്നതും.

    6. വിശ്വാസ യോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍

    രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് G-Archiver എന്ന ഒരു പ്രോഗ്രാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ അക്കൌണ്ടിന്റെ ഒരു ലോക്കല്‍ കോപ്പി കമ്പ്യൂട്ടറില്‍ എടുത്തുവയ്ക്കുന്നതിന് ഉപകരിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. പക്ഷേ ഇതിന്റെ മൂല കോഡ് പരിശോധിച്ച ഒരു പ്രോഗ്രാമര്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടെത്തിയത്. ഓരൊ തവണയും ഈ പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആളുടെ യൂസര്‍ ഐഡിയും പാസ്വേഡും പ്രോഗ്രാമറുടെ ഇമെയില്‍ ഐഡിയിലേക്ക് പോകുന്നതായി കണ്ടു. പിന്നീട് അവര്‍ ഇതിനെ ഒരു അബദ്ധം ആയി ന്യായീകരിക്കുകയുണ്ടായെങ്കിലും വിശ്വാസ്യതയില്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങളുടെ ഒരു ഉത്തമ ഉദാഹരണം ആണ് ഇത്.

    പാസ്‌വേഡുകളും മറ്റു സ്വകാര്യ വിവരങ്ങളും ചോര്‍ത്തുവാന്‍ ഇപ്പോഴും വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് ബ്രൗസര്‍ ടൂള്‍ബാറുകള്‍. യൂട്യൂബ് വീഡിയോകളും മറ്റു സോഫ്ട്‌വേറുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയാണ് പലരും ഇത്തരം ടൂള്‍ബാറുകള്‍ ബ്രൗസറുകളില്‍ ഉപയോഗിക്കുന്നത് എന്നാല്‍ വിശ്വാസ്യയോഗ്യമല്ലാത്ത ടൂള്‍ബാറുകളുടെ ഉപയോഗം സ്വകാര്യതക്ക് വലിയ ഭീഷണി തന്നെ ആണ്.

    ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍

    പതിനഞ്ചിനുമുകളില്‍ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉള്ള പാസ്‌വേഡുകളെ അതിശക്തമെന്ന് കണക്കാക്കാം. പക്ഷേ ഇത്ര വലിയ പാസ്‌വേഡുകള്‍ പലപ്പോഴും അപ്രായോഗികം ആണ്. പല സൈറ്റുകളിലും പരമാവധി ഉപയോഗിക്കാവുന്ന പാസ്‌വേഡ് അക്ഷരങ്ങളുടെ എണ്ണത്തിനു പരിധിയുണ്ട്. സാധാരണയായി ചുരുങ്ങിയത് എട്ടും പരമാവധി 12 ഉം ആണ് കണ്ടു വരുന്നത്.

    വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയതും ചുരുങ്ങിയത് പത്ത് അക്ഷരങ്ങള്‍ എങ്കിലും ഉള്ളതും ഒരു ഭാഗവും നിഘണ്ടുവില്‍ കാണാത്തതും ആയ വാക്കിനെ നല്ല ഒരു പാസ്വേഡ് ആയി കണക്കാക്കാം. പക്ഷേ പ്രത്യേകിച്ച് അര്‍ഥമൊന്നും ഇല്ലാത്ത ഇത്തരം വാക്കുകള്‍ ഓര്‍ത്തുവക്കാന്‍ വളരെ പ്രയാസമാണ്. പിന്നെ എങ്ങിനെ ഒരു നല്ല പാസ്വേഡ് തെരഞ്ഞെടുക്കും?

    1. സ്വന്തമായി ഒരു പാസ്‌വേഡ് ഭാഷ

    കേള്‍ക്കുമ്പോള്‍ അപ്രായോഗികം ആയി തോന്നുമെങ്കിലും ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ ഇത് വളരെ ഉപകാരപ്രദം ആണ്..

    ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ളതോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതോ ആയ ഒരു വാചകം തെരഞ്ഞെടുക്കുക. ഉദാഹരണമായി 'If you tell the truth, you don't have to remember anything.'

    ഈ വാചകത്തിലെ ഓരോ വാക്കിലേയും ആദ്യാക്ഷരങ്ങള്‍ എടൂക്കുക. IYTTT, YDHTRA ഇതിനെ ചില അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഒരു പാസ്വേഡ് ആക്കി മാറ്റിയിരിക്കുന്നു. !y7tT,yDh7R@ ഇത് ഒരു നല്ല പാസ്വേഡിന്റെ ഗുണങ്ങളെല്ലാം അടങ്ങുന്നതാണ്. അതായത് നിഘണ്ടുവിലുള്ള വാക്കോ അതിന്റെ വ്യതിയാനങ്ങളോ അല്ല, 11 അക്ഷരങ്ങള്‍ ഉണ്ട്. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചിരിക്കുന്നു.

    ഇനി ഇത് ഓര്‍ത്തു വക്കുന്നതെങ്ങിനെ? അതാണ് ആദ്യം സൂചിപ്പിച്ച നിങ്ങളുടെ സ്വന്തമായ പാസ്‌വേഡ് ഭാഷ. ഞാന്‍ മൂന്നിനു പകരമായി 'e' യും 7നു പകരമായി 't' യും പാസ്വേഡിനായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് 3 നു പകരമായി 'M' വേണമെങ്കില്‍ ഉപയോഗിക്കാം (മൂന്ന് എന്ന അര്‍ത്ഥത്തില്‍). ഇംഗ്ലീഷിനു പകരമായി മലയാളത്തില്‍ ഉള്ള ചൊല്ലുകളും വാചകങ്ങളും വേണ്ട രീതിയില്‍ മാറ്റി മറിച്ച് ഉപയോഗിച്ചാല്‍ പാസ്വേഡുകളെ കൂടൂതല്‍ സങ്കീര്‍ണ്ണമാക്കാം. ഓര്‍ത്തിരിക്കാനും എളുപ്പം ആകും

    ഇനി കൂടുതല്‍ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗം- അനുയോജ്യമായ ഒരു വാക്ക് തെരഞ്ഞെടുക്കുക. നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വാചകത്തിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാക്കായാല്‍ കൂടുതല്‍ നല്ലത്. MYBANKACCOUNT ആണ് ആ വാക്ക് (ഒരു ഉദാഹരണം മാത്രം) എങ്കില്‍ കീബോര്‍ഡില്‍ ഓരോ അക്ഷരത്തിനും പകരമായി അതിനു തൊട്ടു മുകളില്‍ ഉള്ള അക്ഷരമോ അക്കമോ ചിഹ്നമോ ഉപയോഗിക്കുക അപ്പോള്‍ ഇങ്ങനെ മാറ്റപ്പെടുന്നു 'j^gqhiqdd9&h5' ഇവിടെ അക്കങ്ങളും ചിഹ്നങ്ങളും ഒന്നിടവിട്ട് ഉപയോഗിച്ചിരിക്കുന്നു.

    2. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുക

    സാധാരണയായി ഇത് ഒരു സുരക്ഷിതമായ കാര്യമല്ലെന്നു പറയാറുണ്ടെങ്കിലും വളരെയധികം സ്ഥലങ്ങളില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കേണ്ടിവരികയും അവ അടിക്കടി മാറ്റേണ്ടി വരികയും വരുമ്പോള്‍ മറവി പറ്റാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാസ്‌വേഡുകള്‍ എഴുതി സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിലും തെറ്റൊന്നും ഇല്ല. നിങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ രേഖപ്പെടുത്തി വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

    3. പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍

    നിരവധി പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. ഈ സോഫ്ട്‌വേറുകള്‍ ഒന്നിലധികം ഇടങ്ങളില്‍ ഉപയോഗിക്കേണ്ട പാസ്‌വേഡുകളെ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ചു പൂട്ടി വയ്ക്കുന്നു. ഈ മാസ്റ്റര്‍ പാസ്‌വേഡ് മാത്രം ഓര്‍ത്തു വച്ചാല്‍ മതി. സ്വതന്ത്ര സോഫ്ട്‌വേര്‍ ആയ കീ പാസ് പാസ്‌വേഡ് സേഫ് ഇത്തരത്തിലുള്ള ഒന്നാണ്. ഇതുപയോഗിച്ച് നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും ഒരു ഡാറ്റാബേസില്‍ ഇട്ട് മാസ്റ്റര്‍ കീ കൊണ്ടു പൂട്ടി വയ്ക്കാന്‍ കഴിയുന്നു. പാസ്‌വേഡ് ഡാറ്റാബേസ് ആകട്ടെ അതി ശക്തമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ കൊണ്ടു സുരക്ഷിതമാക്കിയിരിക്കുന്നു. മാത്രമല്ല ഇത് കൊണ്ടുനടക്കാവുന്ന സോഫ്ട്‌വേറും ആണ്. അതായത് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കുവാനുള്ള സംവിധാനവും ഉണ്ട്.

    4.ഒന്നിലധികം സ്ഥലങ്ങളില്‍

    എല്ലായിടങ്ങളിലും ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. പക്ഷേ സങ്കീര്‍ണ്ണങ്ങളായ അനേകം പാസ്‌വേഡുകള്‍ ഓര്‍ത്തു വക്കുന്നതും എളുപ്പമല്ല. അതിനായി പാസ്‌വേഡ് ഉപയോഗിക്കേണ്ട സൈറ്റുമായി ബന്ധമുള്ള എന്തെങ്കിലും ശൈലികളോ വാക്കുകളോ തെരഞ്ഞെടുക്കുക. അത് നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തവയും ആകണം. അതായത് ബാങ്കിംഗ് സൈറ്റ് ആണെങ്കില്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും.

    ഒരു സങ്കീര്‍ണമായ അടിസ്ഥാന പാസ്‌വേഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് സൈറ്റുകള്‍ക്കനുസരിച്ച് വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എളുപ്പത്തില്‍ ഓര്‍ത്തു വയ്ക്കാം. ഉദാഹരണമായി നിങ്ങളുടെ ഒരു അടിസ്ഥാന പാസ്‌വേഡ് !8H^m:G$-:) ആണെന്നിരിക്കട്ടെ ഇത് ജിമെയിലില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)G3@1l (Gmail നെ കോഡ് ചെയ്തിരിക്കുന്നു) എന്നും യാഹൂവില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)y@h0O എന്നും വേണമെങ്കില്‍ മാറ്റാം.

    അക്കൗണ്ടുകളുടെ പ്രാധാന്യമനുസരിച്ച് പാസ്‌വേഡുകളെ വര്‍ഗീകരിക്കുക. തികച്ചും അപ്രധാനമായ അക്കൗണ്ടുകള്‍ക്കായി അതിസങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം എന്നില്ല. അതായത് നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടിനും എപ്പോഴെങ്കിലും ലോഗിന്‍ ചെയ്യുന്ന ഒരു ഫോറത്തിനും ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഒരേ രീതിയില്‍ സങ്കീര്‍ണമാകണം എന്നില്ല.

    പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍

    നേരെത്ത സൂചിപ്പിച്ച കീപാസ് പോലെയുള്ള പാസ്വേഡ് മാനേജര്‍ സോഫ്ട്‌വേറുകളില്‍ പാസ്‌വേഡുകളുടെ ശക്തി പരീക്ഷിക്കാനുള്ള സങ്കേതങ്ങളും സന്നിവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്ടിന്റെ ഈ പേജില്‍ പോയും നിങ്ങളുടെ പാസ്‌വേഡ് ശക്തമാണോ എന്നു പരിശോധിക്കാം

    പാസ്‌വേഡ് സുരക്ഷ ഒറ്റനോട്ടത്തില്‍

    1. ഒരു ഇമെയിലിനും മറുപടിയായി പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
    2. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
    3. ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
    4. ഒന്നില്‍ കൂടൂതല്‍ അക്കൌണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കു, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
    5. യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
    6. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
    7. യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
    8. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
    9. വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
    10. കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ).
    11. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
    12. പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
    13. പാസ്‌വേഡുകള്‍ ഒരിക്കലും ഇമെയിലിലൂടെയോ എസ് എം എസ്സിലൂടെയോ ടെലിഫോണിലൂടെയോ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
    14. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
    15. ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
    16. കീ ലോഗര്‍ പ്രോഗ്രാമുകളെ നേരിടാനായി ബാങ്കിംഗ് സൈറ്റുകളിലും മറ്റും ലഭ്യമായ 'ഓണ്‍ സ്‌ക്രീന്‍ കീബോഡുകള്‍' ഉപയോഗിക്കുക.
    17. ഫിഷിംഗിനു ഇരയായി എന്നു തോന്നിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റുക. കൂടെ പാസ്‌വേഡ് റീസെറ്റ് ചോദ്യവും ഉത്തരവും കൂടി മാറ്റാന്‍ മറക്കരുത്. ഇത്തരത്തില്‍ പാസ്‌വേഡ് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ തന്നെ പ്രസ്തുത സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടുക

    read more

    Saturday, April 16, 2011

    0

    മലയാളമെഴുതാന്‍ ഇന്‍സ്ക്രിപ്റ്റ്

  • Saturday, April 16, 2011
  • Unknown
  • മൌസ്, സ്റ്റൈലസ്, ട്രാക്ക്പാഡ്, ടച്ച്പാഡ് തുടങ്ങി ഒട്ടേറെ ഇന്‍പുട്ട് ഡിവൈസുകളുണ്ടെങ്കിലും കമ്പ്യൂട്ടറില്‍ കീബോര്‍ഡ് തന്നെ രാജന്‍. ഏറ്റവുമധികം ഉപയോഗിക്കുന്ന കീബോര്‍ഡ് വിന്യാസ­മാകട്ടെ, ഇംഗ്ലീഷിലെ qwerty രീതിയാവും.

    ടൈപ്പ് റൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഒരിക്കലും അടു­ത്തടുത്തുള്ള കട്ടകള്‍ തുടരെ അമര്‍ത്തേണ്ടിവരരുതു് എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച രീതിയാ­ണു് അതു്.എന്നാല്‍ ഇതിനേക്കാള്‍ ശാസ്ത്രീയവും വേഗതയേറിയതുമായ രീതിയാണു് dworakകീ­ബോര്‍ഡ് വിന്യാസം. എന്നിട്ടും നമ്മള്‍ പഠിച്ചതു് qwerty ആയതിനാല്‍ അതുതന്നെ പിന്തുടരുന്നു. ഇതാണു് ഫിക്സേഷന്റെ പ്രശ്നം. ഇത്തരം പ്രശ്നങ്ങളില്ലാത്തവര്‍ക്കു് വേണ്ടിയാണു് ഈ കുറിപ്പു്.

    യൂണിക്കോഡ് മലയാളത്തിന്റെ വ്യാപനത്തോടെ ധാരാളം പേര്‍ കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ തുടങ്ങി. മിക്കവര്‍ക്കും മേല്‍പ്പറഞ്ഞ ക്വര്‍ട്ടി ലേ-ഔട്ട് പരിചിതമായിരുന്നതിനാല്‍ അതുപയോഗി­ച്ചു് ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെ മലയാളമെഴുതുന്ന സംവിധാനം ഏറെ പ്രചാരത്തിലായി. മംഗ്ലീ­ഷിലെഴുതി മലയാളത്തിലാക്കുന്ന ഈ വിദ്യക്കായി തന്നെ വരമൊഴി,ഇളമൊഴി, സ്വനലേഖ,ക്വില്‍പാഡ്, അക്ഷരങ്ങള്‍.കോം, ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ തുടങ്ങിയ ഓണ്‍ലൈനും ഓഫ്‌ലൈ­നുമായ ഉപകരണങ്ങളും നിലവില്‍ വന്നു. ഈ രീതി അവലംബിക്കുമ്പോഴുള്ള ഒരു പ്രശ്നം ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലെഴുതാന്‍ തെറ്റായ ഇംഗ്ലീഷ് സ്പെല്ലിങ് നല്‍കേണ്ടിവരുമെന്നാണു്. മെ­ഷീന്‍ ലേണിങ് ലോജിക്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്റെ വരവോടെ ഈ പ്രശ്നത്തി­ന്റെ രൂക്ഷത കുറഞ്ഞിട്ടുണ്ടു് എന്നതു് വിസ്മരിക്കുന്നില്ല. എങ്കിലും വെബ്ബില്‍ തന്നെ പോയി എഴുത­ണം എന്ന ഒരു പോരായ്മ ഇതിനുണ്ടു്. സ്വനലേഖ ഉപയോഗിച്ചാല്‍ ഓഫ്‌ലൈന്‍ ആയും എഴുതാം എന്നതു് ശരി തന്നെ. എങ്കിലും വിന്‍ഡോസ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്കു് യൂണിവേഴ്സലായി എല്ലാ പ്രോഗ്രാമുകളിലേക്കുംപ്രയോഗിക്കാന്‍ കഴിയുന്ന രീതിയല്ല, ഇതു്. അതു ചെയ്യാന്‍ ട്രാന്‍സ്ലി­റ്ററേഷന്‍ രീതിയില്‍ ഇന്നു് ലഭ്യം മൊഴി കീമാനാണു്. വരമൊഴിയെ അടിസ്ഥാനമാക്കി വികസിപ്പി­ച്ച സംവിധാനമാണിതു്. അതിനായി ഒരു അധിക സോഫ്റ്റ്‌വെയര്‍ തന്നെ നാം ഇന്‍സ്റ്റോള്‍ ചെയ്യു­ന്നു.

    അതേ സമയം മലയാളം എഴുതാന്‍ തനതായ ഒരു വഴി നമുക്കുണ്ടു്. ഇന്ത്യന്‍ ഭാഷകള്‍ക്കു് പൊതു­വായി സിഡാക്‍ പൂണെ വികസിപ്പിച്ച ഡിടിപി സ്യൂട്ടിലെ ഇന്‍പുട്ട് മെഥേഡ് ആയ ഇന്‍സ്ക്രിപ്റ്റ് ആണതു്. കീബോര്‍ഡിന്റെ ഇടതുവശത്തു് സ്വരാക്ഷരങ്ങളേയും വലതുവശത്തു് വ്യജ്ഞനാക്ഷര­ങ്ങളേയും ക്രമപ്പെടുത്തിയ രീതിയാണിതു്. ഈ രീതിയില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഇന്‍­പുട്ട് നടത്താന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ആവശ്യമാണെങ്കിലും യൂണിക്കോഡ് ഫോണ്ടുകളുപ­യോഗിച്ചു് ഇന്‍പുട്ട് ചെയ്യാന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെ സൌകര്യമുണ്ടു്. വിന്‍ഡോസ് എക്സ്‌പി സര്‍വീസ് പായ്ക്ക് 2 മുതലുള്ള സിസ്റ്റങ്ങളില്‍ ഇതു് വളരെയെളുപ്പം സെറ്റപ്പ് ചെയ്യാം. ഗ്നൂ ലിനക്സിലാണെങ്കില്‍ കേവലം ഒറ്റ കമാന്‍ഡില്‍ തന്നെ ഈ കാര്യം നടക്കും.

    എന്നാല്‍ ഇന്‍സ്ക്രിപ്റ്റിന്റെ വാനില വേര്‍ഷനു് ഒരു കുഴപ്പമുണ്ടു്. ഇന്ത്യന്‍ ഭാഷകള്‍ക്കു് പൊതുവായു­ള്ള രീതിയാണതു് എന്നു് പറഞ്ഞിരുന്നല്ലോ. മറ്റു് ഇന്ത്യന്‍ ഭാഷകളിലില്ലാത്ത ചില്ലക്ഷരങ്ങള്‍ നമ്മു­ടെ ഭാഷയിലെ പ്രത്യേകതയാണു്. അതേ പോലെ നമുക്കു് വളരെയധികം കൂട്ടക്ഷരങ്ങളുമുണ്ടു്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ചു് മലയാളം യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ആസ്കിയില്‍ ലഭ്യമായ നക്ക് കീ പോലെയുള്ള സൌകര്യം ഇല്ലതാനും. യൂണിക്കോഡ് നിശ്ചയിച്ച വ്യജ്ഞനം +വിരാമം + zwnj എന്ന സ്വീക്വന്‍സ് ഉപയോഗിച്ചു് വേണം നമുക്കു് ഇന്‍സ്ക്രിപ്റ്റില്‍ ചില്ലക്ഷരമെഴു­താന്‍. കൂട്ടക്ഷരമെഴുതാനും ഇതേ പോലെ വ്യജ്ഞനം + വിരാമം +വ്യജ്ഞനം എന്ന സീക്വന്‍സ് പിന്തുടരണം. അതായതു് ഒരു ചില്ലക്ഷരം / കൂട്ടക്ഷരം ടൈപ്പ് ചെയ്യാന്‍ മൂന്നു് കട്ടകള്‍ തുടരെ അമര്‍ത്തേണ്ടി വരും.

    ഇതൊഴിവാക്കി മലയാളത്തിന്റെ പ്രത്യേതകകള്‍ കണക്കിലെടുത്തു് വിപുലപ്പെടുത്തിയ ഇന്‍സ്ക്രി­പ്റ്റ് കീബോര്‍ഡ് വിന്യാസം ഇന്നു് ലഭ്യമാണു്.തൂലിക എന്ന മലയാളം ഡിടിപി യൂട്ടിലിറ്റി സോഫ്റ്റ്‌­വെയര്‍ വികസിപ്പിച്ച സൂപ്പര്‍സോഫ്റ്റാണു് ഇത്തരമൊരു ലേഔട്ട് ആദ്യം അവതരിപ്പിക്കുന്നതു്.മൈക്രോസോഫ്റ്റ് കീബോര്‍ഡ് ലേഔട്ട് ക്രിയേറ്റര്‍ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യൂണിക്കോഡിനായി ഇതിനെ പരുവപ്പെടുത്തിയതും മെച്ചപ്പെടുത്തിയതും റാല്‍മിനോവ് ആണു്. ഇതു സംബന്ധിച്ച റാല്‍മിനോവിന്റെ പോസ്റ്റ് ഇവിടെ കാണാം.
    ഇനി എന്താണു് റാല്‍മിനോവിന്റെ ലേഔട്ടിലെ പ്രത്യേകത എന്നുനോക്കാം.ഇന്‍സ്ക്രിപ്റ്റ് വാനില വേര്‍ഷനില്‍ ലഭിക്കുന്ന എല്ലാ കീ സീക്വന്‍സുകളും ഇതില്‍ ലഭ്യമാണു്. അതിനു് പുറമേ shift, വലതുവശത്തെ alt എന്നീ കീകളുടെ സഹായത്തോടെ മലയാളത്തിലെ ഏതാണ്ടു് എല്ലാ കൂട്ടക്ഷര­ങ്ങളും ചില്ലക്ഷരങ്ങളും ഒറ്റയൊറ്റ കമ്പൈന്‍ഡ് കീ സ്ട്രോക്കുകളില്‍ മാപ് ചെയ്തിരിക്കുന്നു. അതായതു് alt-GR, ക എന്നീ കട്ടകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ ക്ക കിട്ടും. ഇനി പഴയ രീതിയില്‍ ക + ് +ക എന്നു് മൂന്നു് കട്ടകള്‍ അമര്‍ത്തിയാലും ക്ക കിട്ടും. ചില്ലക്ഷരങ്ങളും ഇതേ പോലെ കമ്പൈന്‍ഡ് കീ സ്ട്രോക്കുകളില്‍ മാപ് ചെയ്തിരിക്കുന്നു. മറ്റൊരു പ്രത്യേകതയുള്ളതു് ഇന്‍പുട്ട് ലാ­ങ്വേജ് മാറ്റാതെ തന്നെ ഇംഗ്ലീഷ്, മലയാള അക്കങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഈ കീബോര്‍ഡ് ഉപ­യോഗിച്ചു് സാധിക്കും എന്നതാണു്. വെറും ചന്ദ്രക്കലയ്ക്കു് പുറമേ നോണ്‍ ജോയിനര്‍ ചേര്‍ത്ത ചന്ദ്ര­ക്കലയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ സൌകര്യമുള്ളതിനാല്‍ ക്ക എന്നതിനു് പകരം ക്‌ക എന്നു് പ്രദര്‍ശിപ്പിക്കേണ്ടി വരുന്നിടത്തു് ഒരു കീസ്ട്രോക്ക് ലാഭിക്കാം. സാധാരണ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ സെമികോളന്‍, കോളന്‍,സിങ്കിള്‍ ക്വോട്ട്സ്, ഡബിള്‍ ക്വോട്ട്സ് എന്നിവ ഇടുമ്പോള്‍ ലാങ്വേജ് മലയാളത്തില്‍ നിന്നു് ഇംഗ്ലീഷിലേക്കു് മാറ്റേണ്ടിവരും. എന്നാല്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനൊപ്പം തന്നെ ഈ ചിഹ്നങ്ങളും ഉപയോഗിക്കാനാവുംവിധമാണു് വിപുലപ്പെടുത്തിയ കീബോര്‍ഡ് ശരിപ്പെടുത്തിയിരിക്കുന്നതു്. പകരം ചയുടെയും ടയുടെയും ഇരട്ടിപ്പു് സ്ഥാനം മാറ്റിയിട്ടിരിക്കുന്നു.

    വിശദമായ കീബോര്‍ഡ് വിന്യാസം റാല്‍മിനോവിന്റെ പോസ്റ്റിനൊപ്പം ലഭ്യമാണു്.പോസ്റ്റിനൊടു­വില്‍ ഒരു ഡൌണ്‍ലോഡ് ലിങ്കും നല്‍കിയിട്ടുണ്ടു്.
    read more

    Friday, March 11, 2011

    0

    പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍

  • Friday, March 11, 2011
  • Unknown
  • ഡിജിറ്റല്‍ യുഗമാണിത്. പസ്‌വേഡുകള്‍ അഥവാ രഹസ്യ അടയാളവാക്കുകള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കാലം. സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്‍ഡ്, ബയോസ് പാസ് വേര്‍ഡ്, ലോഗിന്‍ പാസ് വേര്‍ഡ്, നെറ്റ് വര്‍ക്ക് പാസ് വേര്‍ഡ് .. തീര്‍ന്നില്ല, ആധുനിക ഡോര്‍ ലോക്കുകള്‍ മുതല്‍ ടീവിയില്‍ ചൈല്‍ഡ് ലോക്കിനിടുന്ന നാലക്ക സംഖ്യകള്‍ വരെ നീളുന്നു പാസ്‌വേഡുകള്‍ ആവശ്യമായയിടങ്ങളുടെ നിര.

    പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും സുപ്രധാനമായ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നാണ് പഠനങ്ങളും സര്‍വ്വേകളും നല്‍കുന്ന സൂചന. ഇതുമൂലം മാനഹാനി മുതല്‍ വന്‍ സാമ്പത്തിക നഷ്ടം വരെ അനുഭവിക്കേണ്ടി വരുന്നവര്‍ കുറവല്ല. അതിനാല്‍ പാസ്‌വേഡ് സുരക്ഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

    പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെടുന്നത്

    ഒരു പാസ്‌വേഡും പൂര്‍ണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ധമായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രമുകള്‍ കൊണ്ട് ഏതു പാസ്‌വേഡിനേയും മോഷ്ടിച്ചെടുക്കാനാകും. പക്ഷേ, ഇതിനെടുക്കുന്ന സമയം വളരെ പ്രധാനമാണ്. ഒരു സ്യൂട്ട് കേസിന്റെ നമ്പര്‍ലോക്കില്‍ ഇട്ട കോഡ് മറന്നു പോയാല്‍ എന്തു ചെയ്യും. മൂന്നക്ക ലോക്ക് ആണെങ്കില്‍ 000 മുതല്‍ 999 വരെ ഓരോ നമ്പറും പരീക്ഷിക്കുക തന്നെ. ഒരു നമ്പര്‍ പരീക്ഷിക്കാന്‍ ശരാശരി 5 സെക്കന്റ് എടുക്കും എങ്കില്‍ ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് പൂട്ടു തുറക്കാന്‍ ആകും.

    നിങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സംഖ്യകളുടെ ഒരു പട്ടിക തയ്യാറാക്കി അവ ആദ്യം പരീക്ഷിച്ചാല്‍ ചിലപ്പോള്‍ മിനിട്ടുകള്‍ കൊണ്ടു തന്നെ തുറക്കാനാകും. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പാസ് വേഡുകളുടെ കാര്യവും ഇതു പോലെതന്നെയാണ്. ഇവിടെ ഓരോ പാസ്‌വേഡും ഒന്നൊന്നായി പരിശോധിക്കുന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണെന്നു മാത്രം. കമ്പ്യൂട്ടറിന്റെ വേഗത്തിനനുസരിച്ച് സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന സോഫ്ട്‌വേറുകള്‍ നിലവിലുണ്ട്.

    1. പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കല്‍

    ഇത് പ്രത്യേകിച്ച് സോഫ്ട്‌വേര്‍ വിജ്ഞാനം ഒന്നും ഇല്ലാതെത്തന്നെ പലരും ചെയ്യുന്നതാണ്. അടുത്ത കാലത്തായി യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടേതടക്കം പല പ്രമുഖരുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ഒരു വിദ്വാന്‍ അകത്തായത് ഓര്‍മ്മയില്ലേ? അയാള്‍ ചെയ്തതും ഇതുതന്നെ. മിക്കവാറും പ്രമുഖരുടെ കുടുംബകാര്യങ്ങള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ആധികാരികമായിത്തന്നെ ലഭ്യമാണ്. ആ നിലയ്ക്ക് അവര്‍ ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഊഹിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. ജനനത്തീയതി, കുടുംബാംഗങ്ങളുടെ പേര്, വാഹന നമ്പര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഊഹിച്ചെടുക്കാന്‍ എളുപ്പമാണ്.

    സാധാരണ വെബ് സൈറ്റുകളിലും ഇമെയില്‍ സേവന സംവിധാനങ്ങളിലും പാസ്‌വേഡുകള്‍ മറന്നു പോകുകയാണെങ്കില്‍ റീസെറ്റ് ചെയ്യാനായി ഒന്നോ രണ്ടോ അടയാള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഹാക്കര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നു. നിങ്ങളുടെ പാസ്‌വേഡിനെപ്പോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് പാസ്‌വേഡ് റീസെറ്റ് ചോദ്യവും. മിക്കവാറും ചോദ്യങ്ങള്‍ ഇത്തരത്തിലുള്ളവ ആയിരിക്കും ' നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം എന്ത്?', 'നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തിന്റെ പേരെന്ത്' ? നിങ്ങള്‍ ആദ്യം വാങ്ങിയ വാഹനത്തിന്റെ നമ്പര്‍ എന്ത് ?....എന്നിങ്ങനെ. ഇത്തരത്തിലുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഊഹിച്ചെടുക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വ്യക്തിയുമായി കൂടുതല്‍ അടുപ്പമുള്ള ആളാണെങ്കില്‍ അതത്ര വിഷമമുള്ള കാര്യമാവില്ല.

    2. നിഘണ്ടു ആക്രമണം (Dictionary Attacks)

    പല പാസ്‌വേഡ് ക്രാക്കിംഗ് സോഫ്ട്‌വേറുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ് 'നിഘണ്ടു ആക്രമണം'. അതായത് നിഘണ്ടുവില്‍ (പ്രധാനമായും ഇംഗ്ലീഷ്) ഉള്ളതും സാധാരണ ഉച്ചരിക്കുന്നതുമായ വാക്കുകള്‍ ഒന്നിനു പിറകേ ഒന്നായി പാസ്‌വേഡ് ആയി പരീക്ഷിക്കുക. പാസ്‌വേര്‍ഡ് റിക്കവറി ടൂള്‍ കിറ്റ് എന്ന പ്രശസ്തമായ സോഫ്ട്‌വേര്‍ ഇത്തരത്തില്‍ ഒന്നാണ്. ഒന്നിനു പിറകെ ഒന്നായി പാസ് വേഡുകള്‍ പരീക്ഷിക്കുന്നതിനെ 'ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക്' എന്നാണു വിശേഷിപ്പിക്കുന്നത്.

    ഇപ്പോള്‍ മിക്കവാറും എല്ലാ ഇമെയില്‍ അക്കൗണ്ടുകളും ബാങ്കിംഗ് സൈറ്റുകളും സൗഹൃദക്കൂട്ടായ്മകളും ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തമാണ്. കാരണം രണ്ടോ മൂന്നോ തെറ്റായ ശ്രമങ്ങള്‍ക്കു ശേഷം അക്കൗണ്ട് സ്വാഭാവികമായിത്തന്നെ ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആയിപ്പോകുന്നു. ഉദാഹരണമായി എസ് ബി ഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റ് തന്നെ എടുക്കാം. തുടര്‍ച്ചയായ മൂന്നു ശ്രമങ്ങള്‍ക്കൊടൂവിലും ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.

    ഇത് വെബ്‌സൈറ്റുകളുടെ കാര്യം. പക്ഷേ ഒരു വേര്‍ഡ് ഫയലോ എക്‌സല്‍ ഫയലോ, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും സോഫ്ട്‌വേറോ ആണെങ്കില്‍ ഇപ്പോഴും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക് തന്നെ ആണ്. സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ ആണ് ഇത്തരം റിക്കവറി സോഫ്ട്‌വേറുകള്‍ പരീക്ഷിക്കുന്നത്. അതായത് എത്ര വലിയ പാസ്‌വേഡുകള്‍ ആണെങ്കിലും ചുരുങ്ങിയ സമയങ്ങള്‍ക്കകം തകര്‍ക്കപ്പെടുന്നു.

    ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ പലരും അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ മാറ്റി മറിച്ച് ഉപയോഗിച്ചിരുന്നു. ഉദാഹരണമായി a, A ക്കു പകരമായി @, B ക്കു പകരമായി 3, 't' ക്കു പകരമായി '7', 'S' നു പകരമായി $, 'X' നു പകരമായി * തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പക്ഷേ ഇന്നു ലഭ്യമായ പാസ്‌വേഡ് പൊളിക്കല്‍ സോഫ്ട്‌വേറുകള്‍ ഇങ്ങനെയുള്ള സാധ്യതകള്‍ കൂടി മുന്‍കൂട്ടിക്കണ്ട് പുതുക്കപ്പെട്ടവയാണ്. അതായത് നിഘണ്ടുവിലുള്ള പദമായ 'Apple' നു പകരമായി '@Pp1e' എന്നു ഉപയോഗിച്ചാലും അതിനെ ഒരു നല്ല പാസ്വേഡ് ആയി കണക്കാക്കാന്‍ കഴിയില്ല. Apple ന്റെ തിരിച്ചെഴുത്ത് ആയ Elppa നിഘണ്ടുവില്‍ കാണാന്‍ കഴിയില്ലെങ്കിലും ഒരു നല്ല പാസ്വേഡ് അല്ല.

    3. കീ ലോഗര്‍ പ്രോഗ്രാമുകള്‍

    ശക്തമായ വൈറസ് പ്രതിരോധ പ്രോഗ്രാമുകള്‍ ഉപയോഗിക്കാത്തതും ഓപ്പറേറ്റിംഗ് സിസ്റ്റം സമയാ സമയം പുതുക്കപ്പെടാത്തതുമായ കമ്പ്യൂട്ടറുകളില്‍ കീ ലോഗറുകള്‍ എന്നറിയപ്പെടുന്ന ദുഷ്ട പ്രോഗ്രാമുകള്‍, നിങ്ങള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരങ്ങളും പകര്‍ത്തി ഹാക്കര്‍മാരുടെ കൈകളില്‍ എത്തിക്കുന്നു. ലിനക്‌സ് , മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഒരു പരിധിവരെ ഇത്തരം പ്രോഗ്രാമുകളില്‍ നിന്നും മുക്തമാണ്. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം വിന്‍ഡോസ് പതിപ്പുകളും വ്യാജം ആയതിനാല്‍ കാലാനുസൃതമായി മൈക്രോസോഫ്ട് പുറത്തിറക്കുന്ന സുരക്ഷാ പതിപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. എത്ര തന്നെ ശക്തമായ വൈറസ് പ്രതിരോധ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ചാലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പഴുതുകള്‍ ഇത്തരം ദുഷ്ട പ്രോഗ്രാമുകളുടെ നുഴഞ്ഞു കയറ്റത്തിന് വഴിവക്കുന്നു.

    4. ബ്രൗസറുകളില്‍ പാസ് വേഡ് സൂക്ഷിക്കുക വഴി

    ബ്രൗസറുകളില്‍ പാസ്‌വേഡുകളും യൂസര്‍ ഐഡിയും സൂക്ഷിക്കാന്‍ കഴിയുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൌസറുകളില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകള്‍ ഒരു പ്രോഗ്രാമിന്റെയും സഹായം ഇല്ലാതെത്തന്നെ കാണാന്‍ കഴിയും. പൊതു കമ്പ്യൂട്ടറുകളില്‍ (ഇന്റര്‍ നെറ്റ് കഫേകളിലും ഓഫീസുകളിലും മറ്റും) ഇത്തരത്തില്‍ പാസ്‌വേഡുകള്‍ സൂക്ഷിച്ചാല്‍ ആര്‍ക്കും അവ ദുരുപയോഗം ചെയ്യാന്‍ കഴിയും.

    5. ഫിഷിംഗ് സൈറ്റുകള്‍ വഴി

    അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്ന ഒരു പാസ്‌വേഡ് മോഷണ രീതി ആണു ഫിഷിംഗ് സൈറ്റുകളും വ്യാജ ഇമെയില്‍ സന്ദേശങ്ങളും. യഥാര്‍ഥ സൈറ്റുകളോടു സാമ്യമുള്ള വ്യാജ സൈറ്റുകള്‍ വളരെ വിദഗ്ദമായി ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ വിരളം ആയിരിക്കും. എല്ലാ ബാങ്കുകളും ഫിഷിംഗിനെക്കുറിച്ചു വളരെ വിശദമായ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അജ്ഞതയും അശ്രദ്ധയും കാരണം പലരും വ്യാജന്മാരുടെ കെണിയില്‍ പെടാറുണ്ട്. ഒരു കറന്‍സി നോട്ടു കിട്ടിയാല്‍ അത് വ്യാജനാണോ എന്ന് പരിശോധിക്കുന്നതു പോലെത്തന്നെ പ്രധാനം ആണ് വ്യാജസൈറ്റുകളെ തിരിച്ചറിയുന്നതും.

    6. വിശ്വാസ യോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍

    രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് G-Archiver എന്ന ഒരു പ്രോഗ്രാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ അക്കൌണ്ടിന്റെ ഒരു ലോക്കല്‍ കോപ്പി കമ്പ്യൂട്ടറില്‍ എടുത്തുവയ്ക്കുന്നതിന് ഉപകരിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. പക്ഷേ ഇതിന്റെ മൂല കോഡ് പരിശോധിച്ച ഒരു പ്രോഗ്രാമര്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടെത്തിയത്. ഓരൊ തവണയും ഈ പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആളുടെ യൂസര്‍ ഐഡിയും പാസ്വേഡും പ്രോഗ്രാമറുടെ ഇമെയില്‍ ഐഡിയിലേക്ക് പോകുന്നതായി കണ്ടു. പിന്നീട് അവര്‍ ഇതിനെ ഒരു അബദ്ധം ആയി ന്യായീകരിക്കുകയുണ്ടായെങ്കിലും വിശ്വാസ്യതയില്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങളുടെ ഒരു ഉത്തമ ഉദാഹരണം ആണ് ഇത്.

    പാസ്‌വേഡുകളും മറ്റു സ്വകാര്യ വിവരങ്ങളും ചോര്‍ത്തുവാന്‍ ഇപ്പോഴും വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് ബ്രൗസര്‍ ടൂള്‍ബാറുകള്‍. യൂട്യൂബ് വീഡിയോകളും മറ്റു സോഫ്ട്‌വേറുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയാണ് പലരും ഇത്തരം ടൂള്‍ബാറുകള്‍ ബ്രൗസറുകളില്‍ ഉപയോഗിക്കുന്നത് എന്നാല്‍ വിശ്വാസ്യയോഗ്യമല്ലാത്ത ടൂള്‍ബാറുകളുടെ ഉപയോഗം സ്വകാര്യതക്ക് വലിയ ഭീഷണി തന്നെ ആണ്.

    ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍

    പതിനഞ്ചിനുമുകളില്‍ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉള്ള പാസ്‌വേഡുകളെ അതിശക്തമെന്ന് കണക്കാക്കാം. പക്ഷേ ഇത്ര വലിയ പാസ്‌വേഡുകള്‍ പലപ്പോഴും അപ്രായോഗികം ആണ്. പല സൈറ്റുകളിലും പരമാവധി ഉപയോഗിക്കാവുന്ന പാസ്‌വേഡ് അക്ഷരങ്ങളുടെ എണ്ണത്തിനു പരിധിയുണ്ട്. സാധാരണയായി ചുരുങ്ങിയത് എട്ടും പരമാവധി 12 ഉം ആണ് കണ്ടു വരുന്നത്.

    വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയതും ചുരുങ്ങിയത് പത്ത് അക്ഷരങ്ങള്‍ എങ്കിലും ഉള്ളതും ഒരു ഭാഗവും നിഘണ്ടുവില്‍ കാണാത്തതും ആയ വാക്കിനെ നല്ല ഒരു പാസ്വേഡ് ആയി കണക്കാക്കാം. പക്ഷേ പ്രത്യേകിച്ച് അര്‍ഥമൊന്നും ഇല്ലാത്ത ഇത്തരം വാക്കുകള്‍ ഓര്‍ത്തുവക്കാന്‍ വളരെ പ്രയാസമാണ്. പിന്നെ എങ്ങിനെ ഒരു നല്ല പാസ്വേഡ് തെരഞ്ഞെടുക്കും?

    1. സ്വന്തമായി ഒരു പാസ്‌വേഡ് ഭാഷ

    കേള്‍ക്കുമ്പോള്‍ അപ്രായോഗികം ആയി തോന്നുമെങ്കിലും ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ ഇത് വളരെ ഉപകാരപ്രദം ആണ്..

    ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ളതോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതോ ആയ ഒരു വാചകം തെരഞ്ഞെടുക്കുക. ഉദാഹരണമായി 'If you tell the truth, you don't have to remember anything.'

    ഈ വാചകത്തിലെ ഓരോ വാക്കിലേയും ആദ്യാക്ഷരങ്ങള്‍ എടൂക്കുക. IYTTT, YDHTRA ഇതിനെ ചില അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഒരു പാസ്വേഡ് ആക്കി മാറ്റിയിരിക്കുന്നു. !y7tT,yDh7R@ ഇത് ഒരു നല്ല പാസ്വേഡിന്റെ ഗുണങ്ങളെല്ലാം അടങ്ങുന്നതാണ്. അതായത് നിഘണ്ടുവിലുള്ള വാക്കോ അതിന്റെ വ്യതിയാനങ്ങളോ അല്ല, 11 അക്ഷരങ്ങള്‍ ഉണ്ട്. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചിരിക്കുന്നു.

    ഇനി ഇത് ഓര്‍ത്തു വക്കുന്നതെങ്ങിനെ? അതാണ് ആദ്യം സൂചിപ്പിച്ച നിങ്ങളുടെ സ്വന്തമായ പാസ്‌വേഡ് ഭാഷ. ഞാന്‍ മൂന്നിനു പകരമായി 'e' യും 7നു പകരമായി 't' യും പാസ്വേഡിനായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് 3 നു പകരമായി 'M' വേണമെങ്കില്‍ ഉപയോഗിക്കാം (മൂന്ന് എന്ന അര്‍ത്ഥത്തില്‍). ഇംഗ്ലീഷിനു പകരമായി മലയാളത്തില്‍ ഉള്ള ചൊല്ലുകളും വാചകങ്ങളും വേണ്ട രീതിയില്‍ മാറ്റി മറിച്ച് ഉപയോഗിച്ചാല്‍ പാസ്വേഡുകളെ കൂടൂതല്‍ സങ്കീര്‍ണ്ണമാക്കാം. ഓര്‍ത്തിരിക്കാനും എളുപ്പം ആകും

    ഇനി കൂടുതല്‍ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗം- അനുയോജ്യമായ ഒരു വാക്ക് തെരഞ്ഞെടുക്കുക. നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വാചകത്തിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാക്കായാല്‍ കൂടുതല്‍ നല്ലത്. MYBANKACCOUNT ആണ് ആ വാക്ക് (ഒരു ഉദാഹരണം മാത്രം) എങ്കില്‍ കീബോര്‍ഡില്‍ ഓരോ അക്ഷരത്തിനും പകരമായി അതിനു തൊട്ടു മുകളില്‍ ഉള്ള അക്ഷരമോ അക്കമോ ചിഹ്നമോ ഉപയോഗിക്കുക അപ്പോള്‍ ഇങ്ങനെ മാറ്റപ്പെടുന്നു 'j^gqhiqdd9&h5' ഇവിടെ അക്കങ്ങളും ചിഹ്നങ്ങളും ഒന്നിടവിട്ട് ഉപയോഗിച്ചിരിക്കുന്നു.

    2. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുക

    സാധാരണയായി ഇത് ഒരു സുരക്ഷിതമായ കാര്യമല്ലെന്നു പറയാറുണ്ടെങ്കിലും വളരെയധികം സ്ഥലങ്ങളില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കേണ്ടിവരികയും അവ അടിക്കടി മാറ്റേണ്ടി വരികയും വരുമ്പോള്‍ മറവി പറ്റാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാസ്‌വേഡുകള്‍ എഴുതി സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിലും തെറ്റൊന്നും ഇല്ല. നിങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ രേഖപ്പെടുത്തി വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

    3. പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍

    നിരവധി പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. ഈ സോഫ്ട്‌വേറുകള്‍ ഒന്നിലധികം ഇടങ്ങളില്‍ ഉപയോഗിക്കേണ്ട പാസ്‌വേഡുകളെ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ചു പൂട്ടി വയ്ക്കുന്നു. ഈ മാസ്റ്റര്‍ പാസ്‌വേഡ് മാത്രം ഓര്‍ത്തു വച്ചാല്‍ മതി. സ്വതന്ത്ര സോഫ്ട്‌വേര്‍ ആയ കീ പാസ് പാസ്‌വേഡ് സേഫ് ഇത്തരത്തിലുള്ള ഒന്നാണ്. ഇതുപയോഗിച്ച് നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും ഒരു ഡാറ്റാബേസില്‍ ഇട്ട് മാസ്റ്റര്‍ കീ കൊണ്ടു പൂട്ടി വയ്ക്കാന്‍ കഴിയുന്നു. പാസ്‌വേഡ് ഡാറ്റാബേസ് ആകട്ടെ അതി ശക്തമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ കൊണ്ടു സുരക്ഷിതമാക്കിയിരിക്കുന്നു. മാത്രമല്ല ഇത് കൊണ്ടുനടക്കാവുന്ന സോഫ്ട്‌വേറും ആണ്. അതായത് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കുവാനുള്ള സംവിധാനവും ഉണ്ട്.

    4.ഒന്നിലധികം സ്ഥലങ്ങളില്‍

    എല്ലായിടങ്ങളിലും ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. പക്ഷേ സങ്കീര്‍ണ്ണങ്ങളായ അനേകം പാസ്‌വേഡുകള്‍ ഓര്‍ത്തു വക്കുന്നതും എളുപ്പമല്ല. അതിനായി പാസ്‌വേഡ് ഉപയോഗിക്കേണ്ട സൈറ്റുമായി ബന്ധമുള്ള എന്തെങ്കിലും ശൈലികളോ വാക്കുകളോ തെരഞ്ഞെടുക്കുക. അത് നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തവയും ആകണം. അതായത് ബാങ്കിംഗ് സൈറ്റ് ആണെങ്കില്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും.

    ഒരു സങ്കീര്‍ണമായ അടിസ്ഥാന പാസ്‌വേഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് സൈറ്റുകള്‍ക്കനുസരിച്ച് വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എളുപ്പത്തില്‍ ഓര്‍ത്തു വയ്ക്കാം. ഉദാഹരണമായി നിങ്ങളുടെ ഒരു അടിസ്ഥാന പാസ്‌വേഡ് !8H^m:G$-:) ആണെന്നിരിക്കട്ടെ ഇത് ജിമെയിലില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)G3@1l (Gmail നെ കോഡ് ചെയ്തിരിക്കുന്നു) എന്നും യാഹൂവില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)y@h0O എന്നും വേണമെങ്കില്‍ മാറ്റാം.

    അക്കൗണ്ടുകളുടെ പ്രാധാന്യമനുസരിച്ച് പാസ്‌വേഡുകളെ വര്‍ഗീകരിക്കുക. തികച്ചും അപ്രധാനമായ അക്കൗണ്ടുകള്‍ക്കായി അതിസങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം എന്നില്ല. അതായത് നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടിനും എപ്പോഴെങ്കിലും ലോഗിന്‍ ചെയ്യുന്ന ഒരു ഫോറത്തിനും ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഒരേ രീതിയില്‍ സങ്കീര്‍ണമാകണം എന്നില്ല.

    പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍

    നേരെത്ത സൂചിപ്പിച്ച കീപാസ് പോലെയുള്ള പാസ്വേഡ് മാനേജര്‍ സോഫ്ട്‌വേറുകളില്‍ പാസ്‌വേഡുകളുടെ ശക്തി പരീക്ഷിക്കാനുള്ള സങ്കേതങ്ങളും സന്നിവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്ടിന്റെ ഈ പേജില്‍ പോയും നിങ്ങളുടെ പാസ്‌വേഡ് ശക്തമാണോ എന്നു പരിശോധിക്കാം

    പാസ്‌വേഡ് സുരക്ഷ ഒറ്റനോട്ടത്തില്‍

    1. ഒരു ഇമെയിലിനും മറുപടിയായി പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
    2. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
    3. ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
    4. ഒന്നില്‍ കൂടൂതല്‍ അക്കൌണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കു, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
    5. യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
    6. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
    7. യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
    8. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
    9. വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
    10. കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ).
    11. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
    12. പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
    13. പാസ്‌വേഡുകള്‍ ഒരിക്കലും ഇമെയിലിലൂടെയോ എസ് എം എസ്സിലൂടെയോ ടെലിഫോണിലൂടെയോ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
    14. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
    15. ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
    16. കീ ലോഗര്‍ പ്രോഗ്രാമുകളെ നേരിടാനായി ബാങ്കിംഗ് സൈറ്റുകളിലും മറ്റും ലഭ്യമായ 'ഓണ്‍ സ്‌ക്രീന്‍ കീബോഡുകള്‍' ഉപയോഗിക്കുക.
    17. ഫിഷിംഗിനു ഇരയായി എന്നു തോന്നിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റുക. കൂടെ പാസ്‌വേഡ് റീസെറ്റ് ചോദ്യവും ഉത്തരവും കൂടി മാറ്റാന്‍ മറക്കരുത്. ഇത്തരത്തില്‍ പാസ്‌വേഡ് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ തന്നെ പ്രസ്തുത സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടുക
    .
    read more
    0

    Latest Toll Free Numbers in India

  • Unknown
  • Toll Free Numbers in India

    *Airlines*

    Indian Airlines - 1800 180 1407

    Jet Airways - 1800 22 5522

    SpiceJet - 1800 180 3333

    Air India -- 1800 22 7722

    KingFisher - 1800 180 0101

    ************ ********* *

    *Banks*

    ABN AMRO - 1800 11 2224

    Canara Bank - 1800 44 6000

    Citibank - 1800 44 2265

    Corporatin Bank - 1800 443 555

    Development Credit Bank - 1800 22 5769

    HDFC Bank - 1800 227 227

    ICICI Bank - 1800 333 499

    ICICI Bank NRI - 1800 22 4848

    IDBI Bank - 1800 11 6999

    Indian Bank - 1800 425 1400

    ING Vysya - 1800 44 9900

    Kotak Mahindra Bank - 1800 22 6022

    Lord Krishna Bank - 1800 11 2300

    Punjab National Bank - 1800 122 222

    State Bank of India - 1800 44 1955

    Syndicate Bank - 1800 44 6655

    ************ ********* *

    *Automobiles*

    Mahindra Scorpio - 1800 22 6006

    Maruti - 1800 111 515

    Tata Motors - 1800 22 5552

    Windshield Experts - 1800 11 3636

    ************ ********* *

    *Computers/IT*

    Adrenalin - 1800 444 445

    AMD - 1800 425 6664

    Apple Computers - 1800 444 683

    Canon - 1800 333 366

    Cisco Systems - 1800 221 777

    Compaq - HP - 1800 444 999

    Data One Broadband - 1800 424 1800

    Dell - 1800 444 026

    Epson - 1800 44 0011

    ESys - 3970 0011

    Genesis Tally Academy - 1800 444 888

    HCL - 1800 180 8080

    IBM - 1800 443 333

    Lexmark - 1800 22 4477

    Marshal's Point - 1800 33 4488

    Microsoft - 1800 111 100

    Microsoft Virus Update - 1901 333 334

    Seagate - 1800 180 1104

    Symantec - 1800 44 5533

    TVS Electronics - 1800 444 566

    WeP Peripherals - 1800 44 6446

    Wipro - 1800 333 312

    Xerox - 1800 180 1225

    Zenith - 1800 222 004

    ************ ********* *

    * Railways :*

    Indian Railway General Enquiry 131/139

    Indian Railway Central Enquiry 131/139

    Indian Railway Reservation 131/139

    Indian Railway Railway Reservation Enquiry 1345,1335,1330

    Indian Railway Centralised Railway Enquiry 1330/1/2/3/4/ 5/6/7/8/9

    ************ ********* *

    * Couriers/Packers & Movers* :

    ABT Courier - 1800 44 8585

    AFL Wizz - 1800 22 9696

    Agarwal Packers & Movers - 1800 11 4321

    Associated Packers P Ltd - 1800 21 4560

    DHL - 1800 111 345

    FedEx - 1800 22 6161

    Goel Packers & Movers - 1800 11 3456

    UPS - 1800 22 7171

    ************ ********* *

    *Home Appliances :*

    Aiwa/Sony - 1800 11 1188

    Anchor Switches - 1800 22 7979

    Blue Star - 1800 22 2200

    Bose Audio - 1800 11 2673

    Bru Coffee Vending Machines - 1800 44 7171

    Daikin Air Conditioners - 1800 444 222

    DishTV - 1800 12 3474

    Faber Chimneys - 1800 21 4595

    Godrej - 1800 22 5511

    Grundfos Pumps - 1800 33 4555

    LG - 1901 180 9999

    Philips - 1800 22 4422

    Samsung - 1800 113 444

    Sanyo - 1800 11 0101

    Voltas - 1800 33 4546

    WorldSpace Satellite Radio - 1800 44 5432

    ************ ********* *

    I*nvestments/ Finance* :

    CAMS - 1800 44 2267

    Chola Mutual Fund - 1800 22 2300

    Easy IPO's - 3030 5757

    Fidelity Investments - 1800 180 8000

    Franklin Templeton Fund - 1800 425 4255

    J M Morgan Stanley - 1800 22 0004

    Kotak Mutual Fund - 1800 222 626

    LIC Housing Finance - 1800 44 0005

    SBI Mutual Fund - 1800 22 3040

    Sharekhan - 1800 22 7500

    Tata Mutual Fund - 1800 22 0101

    ************ ********* *

    *Travel* :

    Club Mahindra Holidays - 1800 33 4539

    Cox & Kings - 1800 22 1235

    God TV Tours - 1800 442 777

    Kerala Tourism - 1800 444 747

    Kumarakom Lake Resort - 1800 44 5030

    Raj Travels & Tours - 1800 22 9900

    Sita Tours - 1800 111 911

    SOTC Tours - 1800 22 3344

    ************ ********* *

    *Healthcare :*

    Best on Health - 1800 11 8899

    Dr Batras - 1800 11 6767

    GlaxoSmithKline - 1800 22 8797

    Johnson & Johnson - 1800 22 8111

    Kaya Skin Clinic - 1800 22 5292

    LifeCell - 1800 44 5323

    Manmar Technologies - 1800 33 4420

    Pfizer - 1800 442 442

    Roche Accu-Chek - 1800 11 45 46

    Rudraksha - 1800 21 4708

    Varilux Lenses - 1800 44 8383

    VLCC - 1800 33 1262

    ************ ********* *

    *Insurance :*

    AMP Sanmar - 1800 44 2200

    Aviva - 1800 33 2244

    Bajaj Allianz - 1800 22 5858

    Chola MS General Insurance - 1800 44 5544

    HDFC Standard Life - 1800 227 227

    LIC - 1800 33 4433

    Max New York Life - 1800 33 5577

    Royal Sundaram - 1800 33 8899

    SBI Life Insurance - 1800 22 9090

    ************ ********* *

    *Hotel Reservations :*

    GRT Grand - 1800 44 5500

    InterContinental Hotels Group - 1800 111 000

    Marriott - 1800 22 0044

    Sarovar Park Plaza - 1800 111 222

    Taj Holidays - 1800 111 825

    ************ ********* *

    *Teleshopping :*

    Asian Sky Shop - 1800 22 1800

    Jaipan Teleshoppe - 1800 11 5225

    Tele Brands - 1800 11 8000

    VMI Teleshopping - 1800 447 777

    WWS Teleshopping - 1800 220 777

    ************ ********* *

    *Others :*

    Domino's Pizza - 1800 111 123

    ************ ********* *

    *Cell Phones :*

    BenQ - 1800 22 08 08

    Bird CellPhones - 1800 11 7700

    Motorola MotoAssist - 1800 11 1211

    Nokia - 3030 3838

    Sony Ericsson - 3901 1111
    read more
    0

    നിങ്ങളുടെ മൊബൈലിലും മലയാളം വായിയ്ക്കാം

  • Unknown
  • മാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.

    ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.

    അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

    ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

    ഈ ആപ്ലക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഹിന്ദിയും എല്ലാ തെന്നിന്ത്യന്‍ ഭാഷകളും നിങ്ങളുടെ മൊബൈലില്‍ തെറ്റില്ലാതെ തെളിയും. അങ്ങനെ ഒണ്‍ഇന്ത്യ മലയാളത്തിന്റെ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് മൊബൈലില്‍ വായിയ്ക്കാം. വാര്‍ത്തയ്ക്കൊപ്പം ഒണ്‍ ഇന്ത്യ മലയാളം നല്‍കുന്ന ഫലിതവും, ആരോഗ്യ വാര്‍ത്തയും ഒക്കെ വായിയ്ക്കാം. അതായത് ഇനി ഒണ്‍ഇന്ത്യ മലയാളം വായിയ്ക്കാന്‍ ഡസ്ക് ടോപ്പിലോ ലാപ്ടോപ്പിലോ ഈ സൈറ്റ് തുറക്കണ്ട. പകരം ഇന്റര്‍നെറ്റ് സൗകര്യം ഉള്ള (ജിപിആര്‍എസ്) നിങ്ങളുടെ ഫോണ്‍ മതി. ഫോണ്‍ ബ്ലാക്ക് ബെറിയോ നോക്കിയയോ സാംസങോ സോണി എറിക്സനോ ഏതു വേണമെങ്കിലും ആയിക്കോട്ടെ. മലയാളം കാണാനാവും.
    read more
    0

    അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍-india

  • Unknown
  • തിരക്കിനിടയില്‍ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും മൊബൈലില്‍ കാള്‍ കണ്ടത്. ഫോണ്‍ എടുത്തപ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.
    അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം

    1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി'യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ ഈ സൈറ്റ് (http://ndncregistry.gov.in/ndncregistry/index.jsp) സന്ദര്‍ശിക്കുക.

    2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

    3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

    4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

    നടപടി

    1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും
    2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ
    3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.
    4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.
    5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.

    ശ്രദ്ധിക്കുക.
    അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്.

    ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന് 53733 ലേക്ക് എസ്.എം.എസ് അയക്കാം.

    സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം.

    വൊഡാഫോണ്‍ ഉപഭോക്താക്കള്‍
    ഈ അഡ്രസില്‍ ഈ സംവിധാനം ലഭിക്കും. http://www.vodafone.in/existingusers/pages/dnd.aspx

    ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
    ശല്യം ചെയ്യുന്നുണ്ടെങ്കില്‍

    HOW TO CONTACT CYBER CRIME POLICE STATION

    Station House Officer
    Cyber Crime Police Station
    SCRB, Pattom,
    Thiruvananthapuram - 695004

    Tel : 0471 2449090 , 0471 2556179
    email :
    cyberps@keralapolice.gov.in

    also

    For advice or assistance regarding cyber crimes you may contact:

    Shri. N.Vinaya Kumaran Nair
    AC Hitech Cell,
    Police Head Quarters,
    Thiruvananthapuram.

    Mob: 9497990330
    E mail:
    achitechcell@keralapolice.gov.in

    OR

    HiTech
    Cell
    Police Head Quarters,
    Thiruvananthapuram.
    hitechcell@keralapolice.gov.in
    Tel: 0471 - 2722768, 0471 - 2721547 extension 1274
    read more
    0

    നിങ്ങളുടെ മൊബൈല്‍ നഷ്ട്ടപ്പെട്ടുവോ

  • Unknown
  • എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number ഈ number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കും

    എങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.

    1.ആദ്യം മൊബൈലില്‍ *#06# എന്നു പ്രസ്‌ ചെയ്യുക.
    2.അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.
    3.ഈ number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
    4.നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMIE number
    cop@vsnl.net എന്ന ഇമെയിലില്‍ അയക്കുക.
    5.GPRS ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.

    cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം

    Your name:
    Address:
    Phone model

    Make:
    Last used No

    E-mail for communication

    Missed date

    IMEI No.:

    read more

    Tuesday, March 8, 2011

    0

    നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്താന്‍

  • Tuesday, March 8, 2011
  • Unknown
  • read more

    Monday, February 28, 2011

    0

    ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും

  • Monday, February 28, 2011
  • Unknown
  • ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും

    google-malayalam

    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.

    മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക്‌ ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍‍ത്തിക്കാതിരിക്കാന്‍ കാരണം.

    ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക.

    മുകളിലെ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.

    google-malayalam-input-setup

    Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം.

    malayalam-language-bar

    ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ്‌ ചെയ്യുക. അതോടെ താഴെ കാണുന്ന ഗൂഗിള്‍ മലയാളം ടൂള്‍ബാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.

    google-malayalam-toolbar

    ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും. ഇത് ഉപയോഗിച്ച് ഏതു പ്രോഗ്രാമിലും മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാനാവും. മാത്രവുമല്ല, ടൈപ്പ്‌ ചെയ്തു തുടങ്ങുമ്പോഴേ ഒരു മെനു പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ടൈപ്പ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഗൂഗിള്‍ കരുതുന്ന വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

    google-malayalam-typing-menu

    അതില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിച്ച വാക്ക്‌ തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിളിന്റെ ഡിക്ഷണറിയില്‍ നിന്നുള്ള പദങ്ങള്‍ ആണ് ഈ മെനുവില്‍ പ്രത്യക്ഷപെടുന്നത്. അതിനാല്‍ അക്ഷര തെറ്റ്‌ കൂടാതെ ടൈപ്പ്‌ ചെയ്യാനും ഇതിനാല്‍ സാധിക്കുന്നു എന്ന ഒരു മെച്ചവും ഈ രീതിയ്ക്കുണ്ട്.

    ഗൂഗിള്‍ വെബ്സൈറ്റില്‍ കൂടുതല്‍ സഹായം ലഭ്യമാണ്.

    thanks: epathram
    read more

    Wednesday, February 23, 2011

    0

    ഇനി നിങ്ങളുടെ ഗൂഗിള്‍ ഐ ഡി ആര്‍ക്കും ഹാക്ക് ചെയ്യാന്‍ പറ്റില്ല

  • Wednesday, February 23, 2011
  • Unknown
  • ഇനി നിങ്ങളുടെ ഗൂഗിള്‍ ഐ ഡി ( ജീ മെയില്‍,ഓര്‍ക്കുട്ട് മുതലായവ) ആര്‍ക്കും ഹാക്ക് ചെയ്യാന്‍ ആവില്ല, ഇന്നു മുതല്‍ ഗൂഗില്‍ പുതിയതായി കൊണ്ടു വരുന്ന സെക്യൂരിറ്റി സിസ്റ്റം ആണു ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍, അതായതു നിങ്ങള്‍ ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നതു യൂസര്‍ നെയിമും പാസ് വേഡും മാത്രം ആയിരുന്നെങ്കില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടീവ് ആക്കുന്നതോടെ ഒരോ പ്രാവശ്യം ലോഗിന്‍ ആവുംബോളും നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് വരുന്നതായിരിക്കും, ആ കോഡ് കൂടി കൊടുത്താല്‍ മാത്രമേ നിങ്ങള്‍ക്കു അക്കൌണ്ടില്‍ പ്രവേശിക്കാന്‍ ആവു, മാത്രമല്ല നിങ്ങളുടെ ഫോണ്‍ മോഷണം പോവുകയും അല്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാവുകയാണെങ്കില്‍ ഒപ്പം നിങ്ങള്‍ പാസ്സ് വേഡ് മറന്നു പോവുകയും ആണെങില്‍ നിങ്ങളുടെ സുഹൃത്തിന്റെ മോബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിങ്ങള്‍ക്കു പാസ് വേഡ് റീ സെറ്റ് ചെയ്യാനും സാധിക്കും ഇനി ആ സുഹൃത്തിന്റെ ഫോണും മോഷണം പോവുകയും ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ ഗൂഗിള്‍ തരുന്ന മറ്റു ചില കോഡുകള്‍ ഉപയോഗിച്ചു പാസ്സ് വേഡ് റീ സെറ്റ് ചെയ്യാവുന്നതാണു,അതിനായി ആദ്യം ഗൂഗിള്‍.കോം എടുത്തു ലോഗിന്‍ ചെയ്യുക,ശേഷം വലതു വശത്തു മുകളില്‍ അക്കൌണ്ട് സെറ്റിങ്ങ്സ് എടുക്കുക ഇനി Using Two step verification ക്ലിക്ക് ചെയ്യുക,അതില്‍ Setup 2 step verification എന്നതു ക്ലിക്ക് ചെയ്യുക,നിങ്ങളുടെ ഫോണ്‍ മോഡല്‍ തിരഞ്ഞെടുക്കുക, അടുത്ത സ്റ്റെപ്പിലേക്കു കടക്കുക, അതില്‍ രാജ്യം തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക,Sms Text message തിരഞ്ഞെടുത്തു Send code എന്നതില്‍ ക്ലിക് ചെയ്യുക,അപ്പോള്‍ ഫോണില്‍ ഒരു കോഡ് വരുന്നതായിരിക്കും, അതു നല്‍കി verify ക്ലിക്ക് ചെയ്യുക,ഫോണ്‍ വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ബാക് അപ്പ് ഓപ്ഷനിലേക്കു കടക്കാം,ഇനി നിങ്ങള്‍ക്കവിടെ കുറച്ചു കോഡുകള്‍ കാണാന്‍ ആവും,അവ പ്രിന്റ് ചെയ്തു വയ്ക്കുകയോ,എഴുതി വയ്ക്കുകയോ ചെയ്യാം, മോബൈല്‍ നഷ്ടപ്പെട്ടാല്‍ ഇതുപയോഗിച്ചു അക്കൌണ്ടില്‍ കേറാം,ഇനി അടുത്ത സ്റ്റെപ്പില്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രിയ സുഹൃത്തിന്റെ അല്ലെങ്കില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ കൂടി ചേര്‍ക്കാന്‍ സാധിക്കുന്നതാണു,അതു കഴിഞ്ഞാല്‍ വരുന്ന Turn on 2-step verification എന്നതില്‍ ക്ലിക് ചെയ്യുക,നിങ്ങള്‍ സൈന്‍ ഔട്ട് ആവുന്ന്താണു,ഇനി വീണ്ടും സൈന്‍ ഇന്‍ ചെയ്തു നോക്കു,അപ്പോള്‍ പാസ്സ് വേഡ് നല്‍കി പ്രവേശിക്കുമ്പോള്‍ മറ്റൊരു കോഡ് മോബൈലില്‍ അയച്ചിട്ടുണ്ട് അതു കൂടി നല്‍കാന്‍ ആവശ്യപ്പെടും
    read more

    Tuesday, February 8, 2011

    0

    ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടാന്‍

  • Tuesday, February 8, 2011
  • Unknown
  • ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്.

    കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. .

    NameBench നെ റണ്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന തരത്തില്‍ ഒരു സ്ക്രീന്‍ വരും

    പ്രത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും വരുത്താതെ ബെഞ്ച്മാര്‍ക്ക് സ്റ്റാര്‍ട്ട്‌ കൊടുക്കുക. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്ത് കിട്ടും
    ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് DNS സെര്‍വ്വറിന്‍റെ റെക്കമന്‍റഡ് കോണ്‍ഫിഗറേഷന്‍ താഴെപ്പറയുന്ന രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാനാകും.വിന്‍ഡോസ് 7 ല്‍ ചെയ്യുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ്
    ഞാന്‍ താഴെക്കൊടുത്തിരിക്കുന്നത്. ഡെസ്ക്ടോപ്പിലുള്ള Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത് Properties എടുക്കുക. Local Area Connection ല്‍ ക്ലിക്കു ചെയ്യുക. Properties ല്‍ ക്ലിക്കു ചെയ്യുക. ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ അതിന്‍റെ Properties ല്‍ ക്ലിക്കു ചെയ്യുക. use following DNS server addresses എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്‍റര്‍ ചെയ്യുക (കോപ്പി-പേസ്റ്റും ചെയ്യാവുന്നതാണ്)
    അല്ലെങ്കില്‍ ഇതിന്‍റെ Advanced ടാബില്‍ ക്ലിക്ക് ചെയ്ത് add ബട്ടന്‍ ഉപയോഗിച്ച് താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം
    ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക. തീര്‍ച്ചയായും ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് വേഗത കൂടുന്നതായി അനുഭവപ്പെടും.ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി
    read more

    Saturday, February 5, 2011

    0

    എങ്ങനെ torrent വഴി movie download ചെയ്യും

  • Saturday, February 5, 2011
  • Unknown

  • torrent വഴി നമുക്ക് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യല്‍ എങ്ങനെ എന്നു പലര്‍ക്കും അറിയാവുന്ന കാര്യം ആണ് , എങ്കിലും അറിയാത്ത പല സുഹൃത്തുക്കള്‍ ഉണ്ടാകും . അവര്‍ വേണ്ടി ആണ് ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ .

    ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു torrent ഡൌണ്‍ലോഡ് ചെയ്യുക .....

    ഡൌണ്‍ലോഡ് ചെയ്ത torrent ഇന്‍സ്റ്റാള്‍ ചെയ്യുക ......

    അതിനു ശേഷം torrent movies കിട്ടുന്ന ഒരുപാട് സൈറ്റുകള്‍ ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്താല്‍ ലഭ്യമാകും ..ഉദാഹരണത്തിന് ഒരു സൈറ്റ് കിട്ടാന്‍ ഇവിടെ ക്ലിക്ക് ........

    അങ്ങനെ നമുക്ക് ആവശ്യമുള്ള ഒരു സിനിമ എടുത്തതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യേണ്ടത് torrent എന്നത് select ചെയ്യുക .

    download എന്നത് കൊടുത്ത ശേഷം file save ചെയ്യുക ........

    എന്നതിന് ശേഷം താഴെ കാണുന്ന പോലെ ഒരു ചെറിയ torrent file നമുക്ക് download എന്ന folder ഇല്‍ ലഭ്യമാകും ...

    അതില്‍ പ്രസ്‌ ചെയ്തു ഓക്കേ കൊടുക്കുക , പിന്നെ torrent software ഇന്‍സ്റ്റാള്‍ ചെയ്തത് തുറന്നു നോകിയാല്‍ അതില്‍ ഡൌണ്‍ലോഡ് ആകുന്നത് കാണാം ...

    താഴെ ഉള്ള ചിത്രം നോക്കു .......

    ഇനി ഇത് 100 % ആകുന്നത് വരെ വെയിറ്റ് ചെയ്യു , അങ്ങനെ ഡൌണ്‍ലോഡ് ആയാല്‍ നേരത്തെ പറഞ്ഞ download എന്ന folder ഇല്‍ മൂവി ഉണ്ടാകും ..............
    read more

    Friday, February 4, 2011

    0

    നിങ്ങളുടെ കമ്പ്യൂട്ടര്‍ shutdown ന്റെ വേഗത കൂട്ടണോ

  • Friday, February 4, 2011
  • Unknown
  • നമ്മുടെ കമ്പ്യൂട്ടര്‍ shutdown കൊടുക്കുമ്പോള്‍ off ആകുന്നതിന്റെ വേഗത വളരെ കുറവാണോ ? എങ്കില്‍ വിഷമിക്കേണ്ട , നമുക്ക് ഒരു ചെറിയ trick കാട്ടി അതിന്റെ വേഗത ഒന്ന് കൂട്ടാം....

    ആദ്യം strat - run എടുക്കുക ....

    പിന്നെ runbox ഇല്‍ regedit എന്നു ടൈപ്പ് ചെയ്തു ok കൊടുക്കുക

    പിന്നെ ഇതില്‍ നിന്നും HKEY _CURRENT _USER എന്നത് സെലക്ട്‌ ചെയ്തു അതില്‍ control panel select ചെയ്യുക

    അതില്‍ നിന്നും desktop എന്നത് select ചെയ്യുക
    പിന്നെ WaitToKillAppTimeOut എന്നതില്‍ ക്ലിക്ക് ചെയ്യുക

    പിന്നെ അതില്‍ കാണുന്ന ചെറിയ വിന്‍ഡോയില്‍ 20000 എന്നുള്ളത് മാറ്റി 10000 എന്നു ആക്കി ok കൊടുക്കുക

    ഇനി ഒന്ന് shutdown ചെയ്തു നോക്കു ...സിസ്റ്റം shutdown speed കൂടിയില്ലേ ?

    read more

    Friday, January 28, 2011

    0

    ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യാം

  • Friday, January 28, 2011
  • Unknown
  • ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ താഴെ കാണുന്ന വിധത്തില്‍ ചെയ്യുക

    1. Select the email you wanted to block
    2. Click on Create Filter
    3. Click on Show details
    4. Copy Email Address
    5. Paste it in From box
    6. Click on Next Step
    7. Select 'Delete it' option in the next screen.
    8. Select 'Also Apply Filter ...'
    9. click Create Filter option.

    read more
    0

    സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം

  • Unknown
  • 1. നോട്ട്പാഡ് ഓപ്പണ് ചെയ്ത് താഴെ കൊടുത്തിട്ടുള്ള കോഡ് നോട്ട്പോഡിലേക്ക് പേസ്റ്റ് ചെയ്യുക

    cls
    @ECHO OFF
    title Folder Locker
    if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
    if NOT EXIST Locker goto MDLOCKER
    :CONFIRM
    echo Are you sure u want to Lock the folder(Y/N)
    set/p "cho=>"
    if %cho%==Y goto LOCK
    if %cho%==y goto LOCK
    if %cho%==n goto END
    if %cho%==N goto END
    echo Invalid choice.
    goto CONFIRM
    :LOCK
    ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
    attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
    echo Folder locked
    goto End
    :UNLOCK
    echo Enter password to Unlock folder
    set/p "pass=>"
    if NOT %pass%==type your password here goto FAIL
    attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
    ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
    echo Folder Unlocked successfully
    goto End
    :FAIL
    echo Invalid password
    goto end
    :MDLOCKER
    md Locker
    echo Locker created successfully
    goto End
    :End

    2. കോഡിലെ type your password here (താഴെ നിന്നും 13-ാമത്തെ വരിയില്) എന്നിടത്ത് നിങ്ങളുടെ പാസ് വേര്ഡ് ടൈപ്പ് ചെയ്യുക.

    3. നോട്ട്പാഡ് സേവ് ചെയ്യുക. സേവ് ചെയ്യുന്പോള് ഫയല് നെയിമോട് കൂടി .bat ടൈപ്പ് ചെയ്യുക (name.bat)
    example - xyz.bat

    4. ഇനി ഫയല് ക്ലോസ് ചെയ്ത് സേവ് ചെയ്ത bat ഫയലില് ഡബ്ള് ക്ലിക്ക് ചെയ്യുക.

    5. ഇപ്പോള് നിങ്ങള്ക്ക് locker എന്ന് ഫോള്ഡര് കിട്ടി കഴിഞ്ഞു. ഇനി നിങ്ങളുടെ ഫയലുകള് ലോക്കര് ഫോള്ഡറിലേക്ക് കോപ്പി ചെയ്തോളു.

    6. bat ഫയലില് ഡബ്ള് ക്ലിക്ക് ചെയ്യുന്പോള് ലോക്ക് ചെയ്യണോ എന്ന് ചോദിക്കുന്പോള് എസ് എന്നടിക്കൂ...ഇപ്പോള് നിങ്ങളുടെ ഫോള്ഡര് ലോക്കായി കഴിഞ്ഞു.

    7. bat ഫയലില് വീണ്ടും ക്ലിക്ക് ചെയ്യുന്പോള് നിങ്ങളുടെ പാസ് വേര്ഡ് കൊടുക്കുക. അപ്പോല് ഫോള്ഡര് റെഡി....
    read more

    Tuesday, January 18, 2011

    0

    Top 9 web browser

  • Tuesday, January 18, 2011
  • Unknown
  • read more

    Subscribe