Saturday, October 23, 2010

0

Add URL to Google വെബ് സേര്‍ച്ച്

  • Saturday, October 23, 2010
  • Unknown
  • ഗൂഗിളിന്റെ സേര്‍ച്ച് ഇന്റക്സില്‍ നിങ്ങളുടെ വെബ്‌സൈറ്റ്, ബ്ലോഗ് തുടങ്ങിയവ ചേര്‍ക്കുവാനായി മറ്റൊരു സംവിധാനം നിലവിലുണ്ട്. അതാണ് Add your URL to Google എന്ന സൈറ്റ്. ഇത് പൊതുവായ വെബ് സൈറ്റുകള്‍ക്കായുള്ള ഒരു വേദിയാണ്. ബ്ലോഗ് സ്പോട്ടിലെ ബ്ലോഗുകള്‍ സ്വയമായി ഇതില്‍ ചേര്‍ക്കപ്പെടേണ്ടതാണ്. എങ്കിലും നമ്മുടെ ഒരു ആശ്വാസത്തിനായി നമ്മുടെ ബ്ലോഗും ഇവിടെ നമുക്ക് ചേര്‍ക്കാം.ഈ പേജിലേക്കുള്ള ലിങ്ക് ഇവിടെ

    ഈ പേജില്‍ മൂന്നുകാര്യങ്ങളേ ചെയ്യുവാനുള്ളു.

    1. നിങ്ങളുടെ ബ്ലോഗിന്റെ URL അതായത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്. അത് പൂര്‍ണ്ണമായി എഴുതണം. ഉദാഹരണം http://bloghelpline.blogspot.com ഇത് ഒരൊറ്റപ്രാവശ്യം മാത്രം ചേര്‍ത്താല്‍ മതി. ഓരോ പുതിയ പോസ്റ്റിനും ചെയ്യേണ്ടതില്ല.

    2. Comments എന്ന ഫീല്‍ഡില്‍ നിങ്ങളുടെ ബ്ലോഗിനെ സംബന്ധിച്ച കീവേര്‍ഡ്സ് എഴുതാം. ബ്ലോഗിന്റെ മലയാളത്തിലുള്ള തലക്കെട്ട്, അതിനു താഴെയുള്ള ചെറിയ തലക്കെട്ടിലെ ചില വാക്കുകള്‍, നിങ്ങളുടെ പ്രൊഫൈലിലെ ചില പ്രത്യേകവാക്കുകള്‍, നിങ്ങളുടെ ബ്ലോഗര്‍ നാമം ഇങ്ങനെ നിങ്ങളുടെ ബ്ലോഗിനെ വ്യത്യസ്തമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ചില വാക്കുകള്‍. ഓരോ വാക്കും കഴിഞ്ഞ് കോമയിടാന്‍ മറക്കേണ്ട. ഓര്‍ക്കുക, ഫോട്ടോഷോപ്പില്‍ ചെയ്തെടുത്ത തലക്കെട്ടു ചിത്രങ്ങളിലെ ‘വാക്കുകള്‍ക്ക്‘ ഇവിടെ ഒരു പ്രാധാന്യവും ഇല്ല. ബ്ലോഗ് സെറ്റിംഗ്സ് എന്ന പേജിലെ, തലക്കെട്ട് വാക്കുകള്‍ നിങ്ങള്‍ സെറ്റ് ചെയ്തത് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    3. മൂന്നാമതായി ഒരു വേഡ് വേരിഫിക്കേഷനാണ്. ആ ചിത്രത്തില്‍ വിചിത്രരൂപത്തില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് ഊഹിച്ച് അത് അതേരീതിയില്‍, അതിനു താഴെയുള്ള കള്ളിയില്‍ എഴുതുക.

    ഇത്രയും ചെയ്തുകഴിഞ്ഞാല്‍ Add URL എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം.

    ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗ് ഗൂഗിളിന്റെ സേര്‍ച്ച് ഇന്റക്സില്‍ വന്നു. ഇത്രയും ചെയ്തുകഴിഞ്ഞ ഒരു ബ്ലൊഗിലെ പുതിയ പോസ്റ്റുകള്‍ (നിലവിലുള്ളവയല്ല) തനിമലയാളം ആഗ്രിഗേറ്റര്‍, ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് തുടങ്ങിയവയിലൊക്കെ വരേണ്ടതാണ്.

    മുകളില്‍ പറഞ്ഞരണ്ടുകാര്യങ്ങളും ചെയ്തുകഴിഞ്ഞ് ഉടനടി നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടും എന്ന് വിചാരിക്കരുത്. 48 മണീക്കൂറോളം കാത്തിരുന്നിട്ട് മറ്റൊരു പോസ്റ്റ് ഇട്ടുനോക്കൂ; ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ നിങ്ങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യുന്നുണ്ടോ എന്നറിയുവാന്‍.
    read more
    0

    ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് പിംഗ് സര്‍വ്വീസ്:

  • Unknown
  • മലയാളത്തിലെ മിക്കബ്ലോഗ് ആഗ്രിഗേറ്ററുകളും ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് എന്ന സൈറ്റില്‍ നിന്നാണ് പുതിയ ബ്ലോഗുകള്‍ / അല്ലെങ്കില്‍ പോസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്ത് അല്പം കഴിയുമ്പോള്‍ ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് (മലയാളം) ഒന്നു നോക്കൂ. അതില്‍ നിങ്ങളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന്? ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചിലേക്കുള്ള ലിങ്ക് ഇവിടെ.

    ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാണുന്നില്ലെങ്കില്‍ / ഇതുവരെ പ്രത്യക്ഷമായിട്ടില്ലെങ്കില്‍ അത് ചേര്‍ക്കുവാനുള്ള സംവിധാനം ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് തരുന്നുണ്ട്. Google Blog Search Ping Service എന്നാണ് ഇതിനു പറയുന്നത്. അവിടേക്കുള്ള ലിങ്ക് ഇവിടെ.

    അവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസോ, ബ്ലോഗ് ഫീഡ് അഡ്രസോ കൊടുക്കാം. http://, www. തുടങ്ങിയ സംജ്ഞകളൊന്നും ആവശ്യമില്ല. നേരെ bloghelpline.blogsot.com എന്നെഴുതാം. ഏതു ബ്ലോഗിന്റെയും അഡസിന്റെ അവസാനം ഒരു സ്ലാഷ് ഇട്ട് atom.xml എന്നെഴുതിയാല്‍ അതിന്റെ ഫീഡ് അഡ്രസായി. ഉദാഹരണം bloghelpline.blogspot.com/atom.xml. ഇതുപോലെ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് ചേര്‍ക്കുക. എന്നിട്ട്, Submit your blog എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    read more

    Sunday, October 10, 2010

    0

    മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്!!

  • Sunday, October 10, 2010
  • Unknown
  • read more
    0

    ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടാന്‍ ഒരു വിദ്യ

  • Unknown
  • നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ,നമ്മള്‍ my computer അല്ലെങ്കില്‍ മറ്റു ഫോള്‍ഡര്‍കള്‍ തുറക്കുമ്പോഴും വളരെ സാവധാനം ആയിരിക്കും അവ തുറന്നു വരിക.ഇതിനു കാരണം windows folders നമ്മള്‍ എപ്പോള്‍ഓപ്പണ്‍ ചെയ്യുമ്പോഴും windows xp ഓട്ടോമറ്റിക്ക് ആയി network files ഉം printers ഉം സെര്‍ച്ച്‌ ചെയ്യുന്നത് കൊണ്ടാണ്.അത് നമുക്ക് മാറ്റിയെടുത്ത് സ്പീഡ് കൂട്ടം.

    1.ആദ്യം my computer ഓപ്പണ്‍ ചെയ്യുക.
    2.ക്ലിക്ക് Tools മെനു
    3.ക്ലിക്ക് Folder options...
    4.ക്ലിക്ക് View ടാബ്
    5.അതില്‍ Automatically search for network folders and printers ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി Apply കൊടുത്ത് Ok അടിക്കുക.
    6.ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യുക.




    യു എസ് ബി ഡ്രൈവുകള്‍ കൈകാര്യം ചെയ്യുന്ന നമ്മളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തില്‍ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനായി ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകള്‍ വഴി വൈറസുകള്‍ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്‌വര്‍ക്കുകളെയും ബാധിക്കുന്നു.
    യു എസ് ബി വഴിയുള്ള വൈറസുകളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ZBSharewarelab എന്ന സോഫ്റ്റ്‌വെയറുപയോഗിച്ച് നമുക്ക് സാധിക്കും . യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലേക്കുള്ള വൈറസുകളെയും ട്രോജനുകളെയും തടയുന്നു.
    ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലേക്ക് ഒരു യു എസ് ബി ഡ്രൈവ്ഇന്‍സര്‍ട്ട്
    ചെയ്യുമ്പോള്‍ തന്നെ ഒരു പുതിയ വിന്‍ഡോ വരികയും ഡിസ്കിലുള്ള വൈറസുകളെയും അവയുടെ ലെവലും ഈ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. DELETE ALL എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റില്‍ കാണിച്ച വൈറസുകള്‍ യു എസ് ബി ഡ്രൈവില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു.അതിനു ശേഷം യു എസ് ബി സിസ്റ്റത്തില്‍ നിന്നും ഡിസകണക്റ്റ് ചെയ്ത് ശേഷം ഒരിക്കല്‍ കൂടീ ഇന്‍സര്‍ട്ട് ചെയ്യുക.ഇനി സാധാരണ പോലെ ഉപയോഗിക്കുക.


    ഡൌണ്‍ലോഡ് ലിങ്ക് :http://www.zbshareware.com/download.html


    ഇനി എല്ലാം ജി-മെയിലില്‍ ഇന്ന് നമ്മളില്‍ പലരും ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ ആയിരിക്കും. എനിക്ക് തന്നെ നാല് ഇമെയില്‍ ഐഡികള്‍ ഉണ്ട്. അതും വ്യത്യസ്ഥങ്ങളായ ഇ-മെയില്‍ പ്രൊവൈഡര്‍ അക്കൗണ്ട്‌കളില്‍ ( gmail,yahoo ,aol,hotmail .. etc മുതലായവയില്‍ ).ഓരോ അക്കൗണ്ട്‌കളിലും മെയിലുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണമെങ്കില്‍, അതില്‍ ഓരോന്നിലും എനിക്ക് കയറി ഇറങ്ങേണ്ടി വരുന്നു.അത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട് .ഇത് പോലെ ബുദ്ധിമുട്ട് നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ ഇനി മുതല്‍ നമുക്കത് മാറ്റിയെടുക്കാം.നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട്‌കളിലേക്ക് വരുന്ന മെയിലുകള്‍ ഒരു കുടക്കിഴില്‍ കൊണ്ടുവരാം.അതും ജി-മെയിലില്‍.ജി -മെയില്‍ ഇങ്ങനെ ഒരു സൌകാര്യം നല്‍കുന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .


    അതിനായി ആദ്യം നിങ്ങളുടെ Gmail account ഓപ്പണ്‍ ചെയ്ത് അതിന്‍റെ settings -ല്‍ പോവുക. അതില്‍ Accounts and import എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും വരുന്ന ലിസ്റ്റില്‍ Check mail using POP3 എന്ന ഓപ്ഷനില്‍ Add POP3 email account എന്ന ചെറിയ ഒരു ബോക്സില്‍ ഉണ്ടാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Email address ചോദിക്കും. അവിടെ നിങ്ങള്ക്ക് ഏതു അക്കൗണ്ട്‌ഡില്‍ നിന്നുമുള്ള മെയില്‍ ആണോ കാണിക്കേണ്ടത് അതിന്‍റെ മെയില്‍ ഐഡി കൊടുത്ത് .Next step കൊടുക്കുക.തുടര്‍ന്ന് വരുന്ന ബോക്സില്‍ usename,password കൊടുത്ത് Always use a secure connection (SSL) when retrieving mail എന്നിടത്ത് ടിക്ക് കൊടുത്ത് Add account കൊടുക്കുക.തുടന്നു വരുന്നത് Next അടിച്ചുകൊടുക്കുക.അവസാനം Verificatin code ചോദിക്കും.അവിടെ നിങ്ങള്‍ ഏതു അക്കൗണ്ട്‌ ആണോ കൊടുത്തിരുന്നത്,ആ അക്കൗണ്ട്ഡില്‍ പോയി Confirmation code കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത് verify കൊടുക്കുക.ഇത്രേയുള്ളൂ...ഇനി ഒന്ന് ഇത് പോലെ ചെയ്തു നോക്കു.ഇങ്ങനെ നിങ്ങള്ക്ക് പരമാവധി നാല് അക്കൗണ്ട്‌കള്‍ വരെ കൊടുക്കാം.
    read more
    0

    എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?

  • Unknown
  • എന്താണ് ടൊറന്റ്?നമ്മളില്‍ പലര്‍ക്കും ടൊറന്റ് എന്താണെന്നു പോലും അറിയില്ലായിരിക്കും.എന്നാല്‍ പലപ്പോഴും ഈ പേര് കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?നമുക്ക് നോക്കാം ....
    രണ്ടോ മൂന്നോ കെബി വരുന്ന ഒരു ചെറിയ ഫയലാണ് ടൊറന്റ് .ഈ ചെറിയ ടോറന്റ് ഫയലില്‍ ആണ് നാം ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ മിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നത്.ഈ ടൊറന്റ് ഫയല്‍ വഴി വലിയ ഫയലുകളായ സിനിമകള്‍ ,സോഫ്റ്റുവെയറുകള്‍,ഈ ബുക്കുകള്‍,അങ്ങനെ എന്തും ഡൌണ്‍ലോഡ് ചെയ്യാം
    ഇനി ടൊറന്റുകള്‍ ഉപയോഗിച്ച് ഡൌന്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം ,ഇതിനായി ആദ്യം വേണ്ടത് ഒരു ടൊറന്റ് ക്ലെയിന്റ് സോഫ്റ്റ്വെയര്‍ ആണ്, ഇത് സൌജന്യമായി
    ഇവിടെ നിന്നും ഡൌന്‍ലോഡ് ചെയ്ത്കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
    ഇനി ,ടൊറന്റ് ഫയലുകള്‍ ലഭിക്കുന്നതിനായി ഒട്ടനവധി ടൊറന്റ് സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട് isohunt.com,torrentz.com,thepiratebay.org എന്നിവ അത്തരത്തില്‍ പെട്ടവയാണ്.ഇതില്‍ thepiratebay.org ല്‍ നിന്ന് സോഫ്റ്റ്വെയറുകളും, torrentz.com വഴി സിനിമകളും ,സൊഫ്റ്റ്വെയറുകളും ലഭിക്കും.ഇനി ഇവയില്‍ പോയി ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ പേര് കൊടുത്ത് സെര്‍ച്ച്‌ ചെയ്താല്‍ ആ പേരിലുള്ള ധാരാളം സോഫ്റ്റ്‌വെയര്‍കള്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഉത്തരങ്ങളില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിനെക്കുറിച്ച് കൂടുതല്‍ അറിയാം കൂടാതെ download torrent എന്ന ലിങ്കും കാണും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൊറന്റ് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഫയര്‍ഫോക്സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഡൌന്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ open with uTorrent എന്ന് കാണിക്കും ഇല്ലെങ്കില്‍ ഡൌന്‍ലോഡ് ചെയ്ത ടൊറന്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ uTorrent വഴി അത് ഓപ്പണ്‍ ആകും,ഇത് ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിങ്ങളുടെ ഫയല്‍ ഡൌന്‍ലോഡ് ആയിത്തുടങ്ങും.
    ഡൌണ്‍ലോഡ് കഴിയുമ്പോള്‍ uTorrent ല്‍ Download complete എന്ന് കാണിക്കും.ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്‍ uTorrent ല്‍ ടൊറന്റ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടൊറന്റ് ഫയല്‍ റിമൂവ് ചെയ്യാന്‍ മറക്കരുത്,അതിന് ശേഷം uTorrent സൊഫ്റ്റ്വെയര്‍ exit ചെയ്യുക.
    read more
    0

    നമ്മൾ അറിയാത്തവരിൽ നിന്നും മെയിലുകൾ തുടർച്ചയായി വരുന്നെങ്കിൽ

  • Unknown
  • ആവശ്യം ഇല്ലാത്ത് മെയിലുകൽ ഉടനെ ഡിലീറ്റ് ചെയ്യുക.. ഡിലീറ്റ് ചെയ്ത മെയിലുകൾ നെരേ ട്രാഷി(Trash)ലേക്കാണു പോകുക.. (ഇടതു ഭാഗത്ത് നമ്മുടെ ഇൻ ബോക്സ് എന്നതിന്നും താഴേയുണ്ടാകും ട്രാഷ് ) അതു പോലെ നമ്മൾ അറിയാതെ നമ്മൾ അറിയാത്തവരിൽ നിന്നും മെയിലുകൾ തുടർച്ചയായി വരുന്നെങ്കിൽ അതും ഒഴിവാക്കൻ മാർഗ്ഗം ഉണ്ട്..
    അതിനു ചെയ്യെണ്ടത് മുകളിൽ ഉള്ള സെറ്റിങ്ങ്സിൽ പോകുക..എന്നിട്ട് അതിൽ കാണാം ഫിൽറ്റർ (FIlters) എന്നൊരു ടാബ് മെനു.
    അതിൽ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിൽ കാണാം Create a new Filter എന്ന്. അതിലും ക്ക്ലിക്ക് ചെയ്താൽ പുതിയ ഒരു വിവരണ്ണം നൽകാനുള്ള മെനു വരും, അതിൽ ഫ്രം എന്നിടത്ത് നിങ്ങൾ നിറുത്താൻ ഉദ്ധേശിക്കുന്ന മെയിലിൻറെ ഐ ഡി നൽകുക ശേഷം അറ്റാച് മെൻറ് എന്നതും റ്റിക്ക് ചെയ്യുക (address copy - paste ചെയ്യുക ) എന്നിട്ട് നെക്സ്റ്റിൽ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ വിവരത്തിനനുസരിച്ച് നമുക്ക് ആവശ്യമായത് പോലെ ചെയ്യാം.. Delete it എന്നത് ക്ലിക്ക് ചെയ്യുക.. ശേഷം Create Filter click ചെയ്യുക.
    ഇനി അനാവ്ശ്യ മെയിലുകൾ നമ്മൾ അറിയാതെ തന്നെ Delete ആയി trash ലേക്ക് പോയിക്കോളും,
    ഇടക്കിടെ ട്രാഷ് തുറക്കുകയും Empty Trash now എന്നത് ക്ലിക്ക് ചെയ്യുന്നതിലൂടെ അതെല്ലാം ഒഴിവായി പോകുകയും നമുക്ക് അനുവദിച്ച മെമ്മറി നഷ്ടപ്പെടാതെ സൂക്ഷിക്കനും നമുക്ക് കഴിയും...
    read more

    Wednesday, October 6, 2010

    0

    മൊബൈലില്‍ അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍

  • Wednesday, October 6, 2010
  • Unknown
  • മൊബൈല്‍ ഫോണ്‍ റിസീവ് ചെയ്യുമ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.
    അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം
    1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി'യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ ഈ സൈറ്റ് http://ndncregistry.gov.in/ndncregistry/index.jsp) സന്ദര്‍ശിക്കുക.

    2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

    3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

    4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

    നടപടി

    1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും
    2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ
    3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.
    4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.
    5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.
    ശ്രദ്ധിക്കുക.
    അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്.

    ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന് 53733 ലേക്ക് എസ്.എം.എസ് അയക്കാം.

    സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം.

    വൊഡാഫോണ്‍ ഉപഭോക്താക്കള്‍ ഈ അഡ്രസില്‍ ഈ സംവിധാനം ലഭിക്കും. http://www.vodafone.in/existingusers/pages/dnd.aspx
    read more
    0

    ഇ -മെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  • Unknown
  • ഒന്നില്‍ കൂടുതല്‍ ഇ മെയില്‍ അയക്കുമ്പോള്‍ " TO" കോളത്തിന് പകരം BCC ഉപയോഗിക്കുക കാരണം അയക്കുന്ന ആളിന്‍റെ അഡ്രെസ്സ് മാത്രമേ മെയിലില്‍ ഉണ്ടാവുകയുള്ളൂ ,
    ആര്കെല്ലാം മെയില്‍ അയച്ചു എന്ന് മെയില്‍ കിട്ടുന്ന ആള്‍ക്ക് അറിയില്ല ,മെയില്‍ കിട്ടുന്ന ആളുടെ കമ്പ്യുട്ടെരിലുള്ള വൈറസ്‌ മറ്റുള്ള സുഹൃത്തിന്‍റെ കംപ്യുട്ടറില്‍ വരാതെ സൂക്ഷിക്കാം

    മെയില്‍ കിട്ടിയ ആള്‍ ശ്രദ്ധിക്കാതെ കൂടുതല്‍ പേര്‍ക്ക് അയച്ചു കൊടുക്കുക വഴി അപരിചിതാരായവരുടെ കയ്യില്‍ നമ്മുടെ അഡ്രസ്‌എത്താന്‍ സാധ്യധ ഉണ്ട് ,നൂറുകണക്കിന് മെയില്‍ അഡ്രെസ്സ് ഓരോ മെയിലിലും ഉണ്ടാകും ഇത് കോപ്പി ചെയ്തു കമ്പനികള്‍ക്ക് വില്‍ക്കുന്നവരും ഉണ്ട്,അങ്ങിനെ ആവശ്യമില്ലാത്ത പരസ്യ മെയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും
    "ഹാക്കര്‍മാരുടെ" കയ്യില്‍ കിട്ടിയാല്‍ മെയില്‍ ID തന്നെ നഷ്ട്ടപ്പെടാനും മൈലിലുള്ള,ബാങ്കിന്‍റെയും മറ്റും details, HACK ചെയ്യാന്‍ സാധ്യധ ഉണ്ട്, തീവ്രവാദികള്‍ ഈ ID ഉപയോഗിച്ചാല്‍ ബാക്കിയുള്ള കാലം ജയിലില്‍ കഴിയാം നമ്മുടെയും,സുഹുര്ത്തിന്റെയും സുരക്ഷക്ക്‌ വേണ്ടി BCC തന്നെ ഉപയോഗിക്കുക
    gmail




    yahoo


    k

    read more

    Monday, October 4, 2010

    0

    ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടാന്‍ ഒരു വിദ്യ !

  • Monday, October 4, 2010
  • Unknown
  • my computer അല്ലെങ്കില്‍ മറ്റു ഫോള്‍ഡര്‍കള്‍ തുറക്കുമ്പോഴും വളരെ സാവധാനം ആയിരിക്കും അവ തുറന്നു വരിക.ഇതിനു കാരണം windows folders നമ്മള്‍ എപ്പോള്‍ ഓപ്പണ്‍ ചെയ്യുമ്പോഴും windows xp ഓട്ടോമറ്റിക്ക് ആയി network files ഉം printers ഉം സെര്‍ച്ച്‌ ചെയ്യുന്നത് കൊണ്ടാണ്.അത് നമുക്ക് മാറ്റിയെടുത്ത് സ്പീഡ് കൂട്ടം.

    1.ആദ്യം my computer ഓപ്പണ്‍ ചെയ്യുക.
    2.ക്ലിക്ക് Tools മെനു
    3.ക്ലിക്ക് Folder options...
    4.ക്ലിക്ക് View ടാബ്
    5.അതില്‍ Automatically search for network folders and printers ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി Apply കൊടുത്ത് Ok അടിക്കുക.
    6.ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യുക.
    read more
    0

    ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടാന്‍ മറ്റൊരു വിദ്യ

  • Unknown
  • ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. .

    NameBench നെ റണ്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന തരത്തില്‍ ഒരു സ്ക്രീന്‍ വരും

    പ്രത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും വരുത്താതെ ബെഞ്ച്മാര്‍ക്ക് സ്റ്റാര്‍ട്ട്‌ കൊടുക്കുക. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്ത് കിട്ടും


    ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് DNS സെര്‍വ്വറിന്‍റെ റെക്കമന്‍റഡ് കോണ്‍ഫിഗറേഷന്‍ താഴെപ്പറയുന്ന രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാനാകും.വിന്‍ഡോസ് 7 ല്‍ ചെയ്യുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ്
    ഞാന്‍ താഴെക്കൊടുത്തിരിക്കുന്നത്. ഡെസ്ക്ടോപ്പിലുള്ള Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത് Properties എടുക്കുക. Local Area Connection ല്‍ ക്ലിക്കു ചെയ്യുക. Properties ല്‍ ക്ലിക്കു ചെയ്യുക. ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ അതിന്‍റെ Properties ല്‍ ക്ലിക്കു ചെയ്യുക. use following DNS server addresses എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്‍റര്‍ ചെയ്യുക (കോപ്പി-പേസ്റ്റും ചെയ്യാവുന്നതാണ്)

    അല്ലെങ്കില്‍ ഇതിന്‍റെ Advanced ടാബില്‍ ക്ലിക്ക് ചെയ്ത് add ബട്ടന്‍ ഉപയോഗിച്ച് താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം


    ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക. തീര്‍ച്ചയായും ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് വേഗത കൂടുന്നതായി അനുഭവപ്പെടും.ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി
    read more
    0

    ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ് സ്പീഡ് കൂട്ടുന്നതിനുള്ള വിദ്യ

  • Unknown
  • ആദ്യം ഡെസ്ക്ടോപ്പില്‍ ഉള്ള My computer റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ
    properties എടുക്കുക.ശേഷം hardware ടാബില്‍ പോയി device maneger
    എടുക്കുക.തുടര്‍ന്നു വരുന്ന ലിസ്റ്റില്‍ നിന്നും ports എന്നത്
    കണ്ടുപിടിച്ച് ഡബിള്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ അതില്‍ നിങ്ങള്ക്ക്
    communication port എന്നാ ഒപ്ഷന്‍ കിട്ടും.അതില്‍ ഡബിള്‍ ക്ലിക്ക്
    ചെയ്യുതോ, അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തോ അതിന്‍റെ properties
    എടുക്കുക.ഇപ്പോള്‍ നിങ്ങള്‍ക്കതില്‍Port Setting എന്ന ടാബ് കാണാം.അതില്‍
    ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന ഒപ്ഷനില്‍ Bits per second"
    എന്നതില്‍ 128000 എന്ന് കൂട്ടിക്കൊടുക്കുക.അതിനു താഴെ "Flow control"
    എന്നിടത്ത് Hardware എന്ന് കൊടുത്ത് ഒക്കെ പ്രസ്‌ ചെയ്യുക
    read more
    0

    എങ്ങനെ ഷഡൌണ്‍ ബട്ടണ്‍ ടെസ്ക്ടോപില്‍ ക്രിയേറ്റ് ചെയ്യാം

  • Unknown
  • ഇതു ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഷഡൌണ്‍ ചെയ്യാം only one click

    1.ഒരു നോട്ട് പാടില്‍ താഴെ പറയുന്ന സ്ടെപ് ടൈപ്പ് ചെയുക്കയന്നു ആത്യതെ സ്ടെപ് ...

    @echo offshutdown.exe -s -t 10 -c
    “See you Again!....”

    ഇതു സേവ് ചെയുക്ക ... പേര് ഇതു വേനമെക്കിലും കൊടുക്കാം ഏന്നാല്‍ പേരിനോട് കുടി ".BAT" എന്ന് നിര്‍ബന്തം
    eg. "shutdown.bat" or "Me.bat"

    2. അതിനു ശേഷം നിങള്‍ എ ബാറ്റ് ഫയല്‍'ന്റെ ഒരു ഷോട്ട് കട്ട്‌ ഉണ്ടാക്കുക അത് ടെസ്റൊപില്‍ കോപ്പി ചെയ്തു അതിനെന്റെ ഐക്കണ്‍ സ്റ്റൈല്‍ ചെയാം ...

    3.ഇനി ആ ഷോട്ട് കട്ട്‌ ക്ലിക്ക് ചെതാല്‍ നിങ്ങള്‍ക്ക് ഈസി ആയി എ ശോട്സുറ്റ് ക്ലിക്ക് ചെതാല്‍ മതി ... ഷഡൌണ്‍ ആവും within 10sec
    read more
    0

    യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍

  • Unknown
  • ഇപ്പോള്‍ സര്‍വ്വ സാധാരണമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉപകരണം ആണല്ലോ യു.എസ്.ബി ഡ്രൈവ് (പെന്‍ ഡ്രൈവ്),അതുകോണ്ട് തന്നെ വൈറസുകള്‍,ട്രോജനുകള്‍,മാല്‍വെയറുകള്‍ എന്നിവ കയറാനും അത് മറ്റുള്ള കമ്പ്യൂട്ടറുകളിലേക്ക് പകരാനും ഏറ്റവും കൂടുതല്‍ സാദ്യതയും യു.എസ്.ബി ഡ്രൈവ് വഴിയാണ്,നമ്മളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസുകള്‍ ഉണ്ടെങ്കില്‍ കൂടി യു.എസ്.ബി ഡ്രൈവ് വഴി വൈറസുകള്‍ പകരാനുള്ള സാധ്യത വളരെയധികമാണ്,ഇത്തരത്തിലുള്ള വൈറസ് ആക്രമണം തടയാന്‍>>

    യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍

    സ്റ്റാര്‍ട്ട് മെനുവിലെ റണ്‍ ക്ലിക്ക് ചെയ്ത് gpedit.msc എന്ന് ടെപ്പ് ചെയ്ത് എന്റെര്‍ അടിക്കണം

    അതിന് ശേഷം User Configuration ല്‍ ഉള്ള System ല്‍ ക്ലിക്ക് ചെയ്ത് വലത് വശത്തുള്ള Turn off Autoplay സെലക്ട് ചെയ്യണം

    വരുന്ന വിന്‍ഡോയില്‍ താഴെക്കോടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ Enabled സെലക്ട് ചെയ്ത ശേഷം Turn off Autoplay on: എന്നതിന്റെ സ്ഥാനത്ത് All drives എന്ന് സെലക്ട് ചെയ്യണം

    ഓട്ടോ റണ്‍ വഴിയാണ് യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസുകള്‍ കമ്പ്യൂട്ടറുകളില്‍ ആക്രമണം നടത്തുന്നത് ഇത് എനേബിള്‍ ചെയ്ത ശേഷം ആന്റി വൈറസുകള്‍ ഉപയോഗിച്ച് യു.എസ്.ബി ഡ്രൈവ് സ്കാന്‍ ചെയ്താല്‍ വൈറസുകളെ ഒരു പരിധിവരെ തടയാം
    read more

    Saturday, October 2, 2010

    0

    മിന്നല്‍പ്പിണര്‍ വേഗവാഗ്ദാനവുമായി ഗൂഗിള്‍ ക്രോം 7 വരുന്നു

  • Saturday, October 2, 2010
  • Unknown
  • ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറങ്ങി. ഹാര്‍ഡ്‌വേര്‍ ആക്‌സിലറേഷന്‍ ടെക്‌നോളജിയുമായി മൈക്രോസോഫ്റ്റിന്റെ ഒമ്പതാം പതിപ്പ് ഇറങ്ങി നാളുകള്‍ക്കകമാണ് പിന്നല്‍പ്പിണര്‍ വേഗവാഗ്ദാനവുമായി ഗൂഗിള്‍ വരുന്നത്.
    ക്രോമിന്റെ ഇപ്പോഴത്തെ 6ാം പതിപ്പിലുള്ള പോരായ്മകള്‍ പരിഹരിക്കുന്നതോടൊപ്പം 60 ഇരട്ടി വേഗം ക്രോം 7 സാധ്യമാക്കുമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു.

    മൈക്രോസോഫ്റ്റിനോട് മല്‍സരിക്കാന്‍ മികച്ച സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ജെയിംസ് റോബിന്‍സണും ഗ്രെഗ് ട്രാവേഴ്‌സും തങ്ങളുടെ ക്രോമിയം ബ്ലോഗില്‍ എഴുതുന്നു. ജി.പി.യു ആക്‌സിലറേഷന്‍ സാങ്കേതിക വിദ്യയുമായി വരുന്ന ക്രോമില്‍ 2ഡി, 3ഡി ഗ്രാഫിക്‌സുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
    ഇന്റര്‍നെറ്റ് ബ്രൗസര്‍ വിപണിയില്‍ ക്രോമിന് മൂന്നാം സ്ഥാനമാണുള്ളത്.

    നെറ്റ് മാര്‍ക്കറ്റ് ഷെയര്‍ ഗവേഷണ സംഘം ആഗസ്റ്റില്‍ നടത്തിയ പഠനപ്രകാരം ലോകത്തെ ബ്രൗസര്‍ വിപണിയില്‍ 60.4 ശതമാനം പേരും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ്‌സിസ്റ്റത്തോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാലാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നത് എന്നത് ശ്രദ്ധേയതാണ്.

    എന്നാല്‍ കഴിഞ്ഞവര്‍ഷം ഇത് 65 ശതമാനമായിരുന്നു. രണ്ടാംസ്ഥാനത്തുള്ള മോസിലയുടെ ഫയര്‍ഫോക്‌സ് 22.93 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ക്രോം 7.52 ശതമാനവും ഉപയോഗിക്കുന്നു. നാലാം സ്ഥാനത്തുള്ള ആപ്പിളിന്റെ സഫാരി 5.16 ശതമാനം പേരും ഉപയോഗിക്കുന്നു. 2.38 ശതമാനം ഉപഭോക്താക്കളുമായി ഒേപര തൊട്ടുപിന്നിലാണ്.
    ക്രോമിന്റെ മാക് 6.0.472.63 പതിപ്പും ഇപ്പോള്‍ ലഭ്യമാണ്.

    read more
    0

    മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്

  • Unknown
  • മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായMicrosoft
    Security Essentials (MSE) ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ്
    ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്വെയറിലൂടെ വൈറസുകള്‍ , സ്‌പൈ വെയറുകള്‍ ,റൂട്ട്
    കിറ്റുകള്‍, ട്രോജനുകള്‍ തുടങിയവക്കെതിരെ ഫലപ്രദമായ സുരക്ഷിതത്വം മൈക്രോസോഫ്റ്റ്
    വാഗ്ദാനം ചെയ്യുന്നുണ്ട്.ഈ ആന്റി വൈറസ്‌ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു കാര്യം
    ഓര്‍ക്കുക,ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിലവിലുള്ള ആന്റി വൈറസ്‌ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മാത്രമേ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവു.


    ഡൌണ്‍ലോഡ് ലിങ്ക് :http://www.microsoft.com/Security_Essentials
    read more

    Subscribe