Wednesday, November 24, 2010

0

MalayalamReadingProblem

  • Wednesday, November 24, 2010
  • Unknown



  • Down Load>>Anjali Old
    Lipi


    1.download the Malayalam unicode font Anjali Old Lipi and save it
    at your Mycomputer>Windows>font

    INTERNET EXPLORER USERS

    1.Start Internet Explorer

    2.Go to: Tools> Internet Options> Fonts> Select Malayalam
    in Language Script> Select AnjaliOld Lipi in Webpage Font

    3.Click OK and OK

    MOZILLA FIREFOX USERS

    1. Start Mozilla Firefox

    2.Go to: Tools> Options> Content> Select Anjali Old Lipi
    in Fonts & Colors

    3.Click OK GOOGLE CHROME
    USERS


    1.Start Google Chrome

    2. Click the spanner image at the right top corner and go to
    Options> Minor Tweaks> Change Font And Language Settings>
    Select Anjali Old Lipi in Fonts and Encoding

    3.Click OK, Click Close

    APPLE MAC USERS
    Unfortunately, the current version of Anjali Old Lipi does not work
    in Apple Safari. However, RachanaMac Font developed by Manoj
    Prabhakaran & Vinod Prabhakaran can help you in reading
    Malayalam. Please GO
    HERE
    for more information. QUESTIONS ? Like to know anything more?
    Please feel free to contact our support team at mail2suban@gmail.com
    read more

    Tuesday, November 9, 2010

    0

    ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍

  • Tuesday, November 9, 2010
  • Unknown
  • ജി-മെയിലിലെ എല്ലാ ഭാഗങ്ങളും മലയാളത്തില്‍ തന്നെ കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ടൂള്‍ബാറുകളും, മെയിലിന്റെ ഇന്‍‌ബോക്സ്, സെന്റ് ഐറ്റംസ് എല്ലാം മലയാളത്തില്‍ തന്നെ. അങ്ങനെ സെറ്റ് ചെയ്യണമെങ്കില്‍, വീണ്ടും ജി-മെയില്‍ സെറ്റിംഗ്സില്‍ പോവുക. അവിടെ ഒന്നാമത്തെ വരിയില്‍ G-mail display language എന്നഭാഗത്തെ ഭാഷകളുടെ ലിസ്റ്റിനു നേരെയുള്ള ആരോ അമര്‍ത്തുക. ആ ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക.

    പേജിന്റെ ഏറ്റവും താഴെയുള്ള Save changes എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ചോദ്യം വരും. ജി-മെയിലിന്റെ മാത്രം ഭാഷ മലയാളമാക്കിയാല്‍ മതിയോ, അതോ നിങ്ങളുടെ ഇതേ യൂസര്‍ നെയിമിലുള്ള എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും - ബ്ലോഗ്, റീഡര്‍, ഗ്രൂപ്പ് എല്ലാമെല്ലാം - മലയാളത്തിലാക്കണോ എന്ന്. അവരവരുടെ താല്പര്യം പോലെ Yes അല്ലെങ്കില്‍ No തെരഞ്ഞെടുക്കാവുന്നതാണ്.

    മലയാളഭാഷയിലായി മാറിയ ജി-മെയില്‍ മെയിന്‍ പേജ് ഇങ്ങനെയിരിക്കും.

    ഇപ്രകാരം തെരഞ്ഞെടുത്ത ഭാഷ എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് തിരികെ ഇംഗ്ലീഷിലേക്ക് ആക്കിമാറ്റാവുന്നതാണ്.


    ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍‌ലൈന്‍:

    നിങ്ങള്‍ നെറ്റ് കഫേയിലും മറ്റും ആയിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിന് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ലിങ്ക് ഇവിടെയുണ്ട്.
    read more
    0

    2 ജിബി വരെ ഉള്ള ഫയല്‍ സൊജന്യമായി ട്രാന്‍സ്ഫര്‍ ചെയ്യാം

  • Unknown
  • ഇനി കൂടുതല്‍ സൈസ് ഉള്ള ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആരെയും കാത്തു നില്‍ക്കേണ്ടതില്ല.https://www.wetransfer.com/എന്ന വെബ്സൈറ്റ് വഴി ഇനി ഫയല്‍ അയക്കാം പ്രതേകതകള്‍:
    1) 2 ആഴ്ച വരെ ഫയല്‍ സെര്‍വറില്‍ ലഭിക്കും.മറ്റു ഫയല്‍ ട്രാന്‍സ്ഫര്‍ വെബ്സൈറ്റ് ആയ റാപിഡ്ഷെയര്‍ ,ഹോട്ട്ഫയല്‍ ,എന്നിവ ഒരു ആഴ്ച അനുവദിക്കു.
    2) പെട്ടെന്നുള്ള ഡൌണ്‍ലോഡ്‌ ലിങ്ക് ലഭിക്കുന്നു.
    3) വളരെ എളുപ്പം
    4) ഫയല്‍ ട്രാന്‍സ്ഫര്‍ സുരക്ഷിതം .
    കൂടുതല്‍ വിവരങ്ങള്‍ക്കും ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും വേണ്ടി ഇവിടെ സന്ദര്‍ശിക്കുക
    read more
    0

    യാഹൂ ഒരു മുഴം മുന്നോട്ട്

  • Unknown
  • ഇമെയില്‍ രംഗത്ത് എതിരാളികളായ ഗൂഗിളും മൈക്രോസോഫ്ടും നടത്തുന്ന മുന്നേറ്റത്തിന് മുന്നില്‍ ഇതുവരെ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു യാഹൂ. ഇനിയതല്ല സ്ഥിതി. അഞ്ചു വര്‍ഷത്തിന് ശേഷം യാഹൂ മെയില്‍ (Yahoo Mail) പരിഷ്‌ക്കരിക്കുകയാണ്. പുതിയ കാലത്തെ കമ്മ്യൂണിക്കേഷന്‍ പ്രവണതകള്‍ പ്രതിഫലിപ്പിക്കത്ത വിധമുള്ള കാതലായ മാറ്റമാണ് യാഹൂ അതിന്റെ മെയില്‍ സര്‍വീസില്‍ വരുത്തുന്നത്.

    27.9 കോടി യൂസര്‍മാരാണ് ലോകത്താകെ യാഹൂ മെയിലിനുള്ളത്. അവരെ സംബന്ധിച്ച് യാഹൂ മെയിലില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ നിന്ന് പോകാതെ തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ മീഡിയ സൈറ്റുകളില്‍) അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനാകും വിധമുള്ള മാറ്റമാണ് പ്രധാനപ്പെട്ടത്. കൂടുതല്‍ സോഷ്യല്‍ മീഡിയ സൗഹൃദ സര്‍വീസായി യാഹൂ മെയില്‍ മാറുമെന്ന് സാരം.

    ഇസ്റ്റന്റ് മെസേജുകളും ടെക്‌സ്റ്റിങും കൂടുതല്‍ അനായാസമാക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണവും നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ജിമെയില്‍, മൈക്രോസോഫ്ടിന്റെ ഹോട്ട്‌മെയില്‍ എന്നിവയെ അപേക്ഷിച്ച് ഇരട്ടി വേഗത്തില്‍ സന്ദേശങ്ങളയയ്ക്കാന്‍ ഇനി തങ്ങളുടെ മെയിലില്‍ കഴിയുമെന്ന് യാഹൂ പറയുന്നു.

    മാത്രമല്ല, ഫ്ലക്കര്‍, പിക്കാസ, യുടൂബ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഇമെയില്‍ ഇന്‍ബോക്‌സില്‍ നിന്ന് തന്നെ കാണാനുള്ള സൗകര്യവും യാഹൂ മെയിലിലുണ്ടാകും. പാഴ്‌മെയിലുകളെ (സ്​പാം മെയില്‍) വകതിരിച്ച് മാറ്റാനുള്ള സംവിധാനമാണ് യാഹൂ മെയിലില്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പരിഷ്‌ക്കാരം.

    യാഹൂ മെയിലില്‍ യൂസര്‍മാര്‍ മൊത്തം ചെലവിടുന്ന സമയം പ്രതിമാസം 50 കോടി മണിക്കൂറിലേറെയാണെന്ന്, യാഹൂ മെയില്‍ സീനിയര്‍ പ്രോഡക്ട് ഡയറക്ടര്‍ പറഞ്ഞു. അത്തരമൊരു ഉത്പന്നത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വരുത്തുക എന്നത്, യൂസര്‍മാരെ സംബന്ധിച്ച് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    ഗൂഗിള്‍ അതിന്റെ ജിമെയിലില്‍ ഒട്ടേറെ മാറ്റങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനം, മെയിലുകളെ പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കാന്‍ സഹായിക്കുന്ന 'പ്രയോരിറ്റി ഇന്‍ബോക്‌സ്' സംവിധാനമായിരുന്നു. കഴിഞ്ഞ മാസമാണ് ആ സങ്കേതം ജിമെയില്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്ടും ഹോട്ട്‌മെയിലില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ അടുത്തയിടെ വരുത്തിയിരുന്നു.

    പ്രതിയോഗികളോട് മത്സരിക്കാന്‍ പാകത്തിലുള്ള ഉത്പന്നങ്ങള്‍ ഇപ്പോഴും യാഹൂവിന്റെ പക്കലുണ്ടെന്നാണ് യാഹൂ മെയിലില്‍ വരുത്തുന്ന പരിഷ്‌ക്കരണം വ്യക്തമാക്കുന്നതെന്ന്, സ്റ്റെര്‍ലിങ് മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഗ്രെഗ് സ്റ്റെര്‍ലിങ് വിലയിരുത്തി. യാഹൂവിനെ സംബന്ധിച്ച് മികച്ച യൂസര്‍ അടിസ്ഥാനമുള്ള സര്‍വീസാണ് അതിന്റെ മെയില്‍.
    read more
    0

    വൈറസ് നമുക്കും ഉണ്ടാക്കാം

  • Unknown
  • നിരുപ്ദ്രവകാരിയും എന്നാല്‍ ഒരാളെ രസകരമായി പറ്റികാനും സഹായിക്കുന്ന ഒരു വൈറസ് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കു പോലും എങ്ങിനെ ഉണ്ടാക്കാം എന്നു ..ഈ പ്രോഗ്രാം ക്ലോസ് ചെയ്യുന്നതിനു കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് നിര്‍ബന്ധം ആണു

    നോട്ട്പാഡ് ഓപ്പണ് ചെയ്ത് താഴെ കൊടുത്ത കോഡ് പേസ്റ്റ് ചെയ്യുക

    @ECHO off
    :Begin
    msg * Hi
    msg * Are you having fun?
    msg * I am!
    msg * Lets have fun together!
    msg * vengaraonline.com
    GOTO BEGIN

    ഇനി നോട്ട്പാഡ് സേവ് ചെയ്തോളൂ...സേവ് ചെയ്യുന്പോള് ഫയല് നെയ്മിനൊപ്പം .bat എന്നടിക്കാന് മറക്കരുത്. ഉദാഹരണത്തിന്...virus.bat

    വൈറസിനെ ഡബ്ള് ക്ലിക്ക് ചെയ്യുന്പോള് കാണാം ഒരു മാജിക്....



    bat ഫയലിനെ നിങ്ങള് Bat_To_Exe_Converter സോഫ്റ്റ്വെയര് ഉപയോഗിച്ച് .EXE ഫോര്മാറ്റാക്കാം...കൂടെ ഐക്കണും നിങ്ങള്ക്ക് മാറ്റാം... ഇനി കൂട്ടുക്കാര്ക്ക് മെയില് അയച്ച് കൊടുത്തോളൂ....

    Converter ഡൌണ് ലോഡ് ചെയ്യാന് താഴെയുള്ള ലിങ്ക് ബ്രൌസറിലേക്ക് കോപ്പിചെയ്യൂ

    http://dw.com.com/redir?edId=3&siteId=4&oId=3000-2069_4-105...

    കടപ്പാട്:സുഹുര്‍ത്ത് .കോം
    read more
    0

    സുഹുര്‍തിനെ പറ്റിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ട്രിക്ക്

  • Unknown
  • നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തുക്കളുടെയോ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്കൊരു ചെറിയ വികൃതി കാണിക്കാം....
    ആദ്യം നിങ്ങള്‍ കംപൂട്ടറിന്റെ‌ ഡസ്ക്ടോപ്പില്‍ പോകുക
    എനിട്ടു അതില്‍ ഏതെന്കിലും ഒരു ഷോര്‍ട്ട്കട്ട് ഇകന്റിന്റെ പ്രോപര്ട്ടിസില്‍ പോകുക ..
    എനിട്ടു അവിടെ ടാര്‍ഗറ്റ് എന്ന് കാണുന്ന സ്ഥലത്ത ഇത് പേസ്റ്റ് ചെയ്യുക
    “%windir%\system32\shutdown.exe -r -t 00″
    എനിട്ടു അപ്പ്ലായ് ചെയ്യുക എനിട്റ്റ്‌ ഓക്കേ കൊടുക്കുക ...
    പിന്നീട് നിങ്ങള്‍ ഓരോ പ്രാവശ്യവും ആ ഐകനില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ആകും....

    കടപ്പാട് :Anshad Anu
    read more
    0

    രഹസ്യ ഫയലുകള്‍ ഒളിപ്പിക്കാന്‍ ഒരു വിദ്യ

  • Unknown
  • രഹസ്യ ഫയലുകള്‍ ഒളിപ്പിക്കാന്‍ വിഷമിക്കുന്ന സുഹ്ര്‍തുകള്‍ക്കായ് ഇതാ ഒരു simple program.

    Paste ചയ്യു ഈ codes ഒരു Notepadല്‍


    cls

    @ECHO OFF
    title Folder Locker Brought to u by vengaraonline.com

    if EXIST "Control Panel.{21EC2020-3AEA-1069-
    A2DD-08002B30309D}" goto UNLOCK

    if NOT EXIST Locker goto MDLOCKER

    :CONFIRM
    echo Are you sure and want to Lock the folder(Y/N)
    set/p "cho=>"
    if %cho%==Y goto LOCK
    if %cho%==y goto LOCK
    if %cho%==n goto END
    if %cho%==N goto END
    echo Invalid choice.
    goto CONFIRM


    :LOCK
    ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
    attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
    echo Folder locked successfuly
    goto End

    :UNLOCK
    echo Enter password to Unlock folder
    set/p "pass=>"
    if NOT %pass%==vishnu goto FAIL
    attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
    ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
    echo Folder Unlocked successfully
    goto End


    :FAIL
    echo Invalid password
    goto end


    :MDLOCKER
    md Locker
    echo Locker created successfully
    goto End


    :End


    ഇനി vishnu യെന്നതു മാറ്റി നിങല്‍ക്കു നിങലുടെ password കൊടുക്കം.

    Never use space before and after the == symbol,And use a space before goto FAIL..
    Eg :- if NOT %pass%==vishnu goto FAIL
    ഒാര്‍മിക്കുക password മറക്കരുതു. ഈ password ആയിരിക്കും folder open ചിയ്യനുല്ല key.

    ഇനി ചിയ്യുക ഇങനെ.
    Save the Notepad As Folderhidelocker.bat
    ഇപ്പൊള്‍ Folderhidelocker പ്രവര്‍തന സജ്ജമായി കഴിഞ്ഞു. പക്ഷെ ഇതു ഒരു .bat file ആയതിനല്‍ Folderhidelocker.bat ല്‍ Right click ചിതു Edit click ചിതാല്‍ നമുക്കു program code Notepad ല്‍ കാണാന്‍കഴിയും.ഇതു password identify ചിയ്യാന്‍ മറ്റുല്ലവരെ സഹായിക്കും .
    അതുകൊണ്ട്
    നമുക്കിനി .bat file[Batch file] ഒരു .exe[Executable] file ആയി convert ചിയ്യം.
    അതിനായി Bat_To_Exe_Converter താഴെ കൊടുക്കുന്നു.
    U can direct download the application Bat_To_Exe_Converter.exe from here :
    Bat_To_Exe_Converter.zip

    Bat_To_Exe_Converter.exe Downloading കഴിഞ്ഞാല്‍ ഇപ്രകാരം ചിയ്യം.

    Notepadല്‍ മുന്‍പു type ചിത password തന്നെ വേണമെനില്ല, നിഗലുടെ ഇഷ്ടം.


    ഇനി Folderhidelock.exe ഒന്നു Run ചിതു നൊക്കൂ.........

    Double click on Folderhidelock.exe


    Locker named a folder wil appear and it is our folder to store all secret files.
    ഈ Locker folderല്‍ നമ്മുടെ രഹസ്യ ഫയലുകള്‍ നിക്ഷെപിക്കം.

    ഇനി ഈ Locker നമുക്കു Lock ഉം പിന്നെ Hideഉം ചിയ്യം. അതിനു ഒന്നുകൂടി Folderhidelock.exe Run ചിയ്യിക്കം.


    Type your password to unhide and unlock the Locker

    കടപ്പാട് :vishnu das
    read more
    0

    കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയും ബാക്കിയുള്ള വര്‍ക്കുകള്‍ പിന്നീടു ചെയ്യുകയും ചെയ്യാം

  • Unknown
  • കമ്പ്യൂട്ടറില്‍ നമ്മള്‍ ഒരു പ്രോഗ്രാം അല്ലെങ്കില്‍ ഡിസ്ക് റൈറ്റ് ചെയുക്യാണ് കഴിയാന്‍ 5 മിനിറ്റു ബാക്കിയുള്ളപ്പോള്‍ അത്യാവശ്യമായി പുറത്തുപോകേണ്ടി വന്നു നാളയെ വരുള്ളൂ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യാതിരിക്കാന്‍ നിവര്‍ത്തിയില്ല ഡിസ്ക് കളയാനും വയ്യ എന്തുചെയ്യും ?.
    പേടിക്കേണ്ട നമ്മുടെ കമ്പ്യൂട്ടറില്‍ ഹൈബെര്‍നൈറ്റ്‌ എന്ന ഒപ്ഷനിലൂടെ നമുക്ക് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയും ബാക്കിയുള്ള വര്‍ക്കുകള്‍ പിന്നീടു ചെയ്യുകയും ചെയ്യാം
    ആദ്യമായി start‌ മെനുവില്‍ settings-control panel ലില്‍ power option എടുക്കുക അതില്‍ നാലു മെനു ഉണ്ടാകും അതില്‍ ഹൈബെര്‍നൈറ്റ്‌ മെനു വില്‍ ക്ലിക്ക് ചെയ്യുക Enable ഹിബെര്‍ണശേന്‍ ടിക്ക് ചെയ്യുക അപ്ലൈ ആന്‍ഡ്‌ ഓക്കേ configuaration ആയി ഇനി കമ്പ്യൂട്ടര്‍ ടേണ്‍ ഓഫ്‌ ചെയുമ്പോള്‍ (സ്റ്റാന്റ് ബൈ ,ഷട്ട് ഡൌണ്‍ ,റീ സ്റ്റാര്‍ട്ട്‌ )
    ഇനി ഷിഫ്റ്റ്‌ ക്ലിക്ക് ചെയ്താല്‍ സ്റ്റാന്റ് ബൈ ക്ക് പകരം ഹൈബെര്‍നൈറ്റ്‌ ഓപ്ഷന്‍ വരും അതില്‍ ക്ലിക്ക് ചെയ്താല്‍ സിസ്റ്റം ഓഫ്‌ ആകും വീണ്ടും ഓണ്‍ ചെയ്താല്‍ നിങ്ങള്‍ ച്യ്തുകൊണ്ടിരുന്ന വര്‍ക്ക്‌കുകള്‍ അതുപോലെ തന്നെ കമ്പ്യൂട്ടര്‍ഇല്‍ ഉണ്ടാകും
    read more
    0

    മൊബൈല്‍ നഷ്ടപ്പെട്ടാല്‍

  • Unknown
  • എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കും.

    എങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.

    1.ആദ്യം മൊബൈലില്‍ *#06# എന്നു പ്രസ്‌ ചെയ്യുക.
    2.അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.
    3.ഈ number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
    4.നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMIE number cop@vsnl.net എന്ന ഇമെയിലില്‍ അയക്കുക.
    5.GPRS ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.

    cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം :-

    Your name:
    Address:
    Phone model:
    Make:
    Last used No.:
    E-mail for communication:
    Missed date:
    IMEI No.:
    read more

    Thursday, November 4, 2010

    0

    പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ

  • Thursday, November 4, 2010
  • Unknown
  • ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ മത്സരിക്കാന്‍ പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ

    മൂന്നു വര്‍ഷത്തെ വികസനത്തിനും മൂന്നു മാസത്തെ ബീറ്റാ ടെസ്റ്റിങിനും ശേഷമാണ് നവംബര്‍ ഒന്നിന് ബ്ലെക്കോ പുറത്തിറക്കിയത്. ഗൂഗിള്‍ തുടങ്ങിയ ശേഷം, ലിങ്കുകളും കീവേഡുകളും ക്രമാതീതമായി പെരുകി വെബ്ബ് ശരിക്കും ഒരു രാവണന്‍കോട്ട പോലെ ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച്ച് വഴി കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കുന്നുവെന്ന്
    (Blekko). അനാവശ്യമായ ഒട്ടേറെ സെര്‍ച്ച്ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതെ, ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് ബ്ലെക്കോയുടെ നയം.
    , ബ്ലെക്കോയുടെ സഹസ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു.

    'വെബ്ബ് സെര്‍ച്ചിനെ ശുദ്ധീകരിക്കുക വഴി പാഴ്‌സൈറ്റുകളായ സ്​പാം സൈറ്റുകളെ അകറ്റി നിര്‍ത്തുക, അതാണ് ലക്ഷ്യം'-സ്‌ക്രെന്റ പറഞ്ഞു. പ്രസക്തവും അര്‍ഥവത്തുമായതെന്ന് കരുതുന്ന 300 കോടി വെബ്ബ്‌പേജുകളാണ് ബ്ലെക്കോ സെര്‍ച്ച് എഞ്ചിന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച്ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നല്‍കൂ. വെബ്‌സൈറ്റുകളുടെ എഡിറ്റ് ചെയ്യപ്പെട്ട ആ പട്ടികകളെ 'സ്ലാഷ്ടാഗ്‌സ്' (slashtags) എന്നാണ് ബ്ലെക്കോ വിശേഷിപ്പിക്കുന്നത്.

    നിലവാരം കുറഞ്ഞ സൈറ്റുകള്‍ സൂത്രവിദ്യകള്‍ പ്രയോഗിച്ച് സെര്‍ച്ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. മലിനീകരിക്കപ്പെട്ട സെര്‍ച്ച്ഫലമാണ് അതിന്റെ ഫലം. മുഖ്യമായും health, recipes, autos, hotels, song lyrics, personal finance, colleges എന്നീ ഏഴ് വിഭാഗങ്ങളിലാണ് ഏറ്റവുമധികം മലനീകരിക്കപ്പെട്ട സെര്‍ച്ച്ഫലങ്ങള്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ ഓട്ടോമാറ്റിക്കായി തന്നെ എഡിറ്റ് ചെയ്ത സെര്‍ച്ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക.

    ഒരു പ്രത്യേക സൈറ്റില്‍ നിന്നുള്ള സെര്‍ച്ചിങും ബ്ലെക്കോയില്‍ സാധ്യമാകും. ഉദാഹരണത്തിന് 'iPod/Amazon' എന്ന് സെര്‍ച്ച് ചെയ്താല്‍ amazon.com എന്ന സൈറ്റില്‍ നിന്ന് iPods -നെക്കുറിച്ചുള്ള സെര്‍ച്ച്ഫലങ്ങള്‍ ലഭിക്കും. സെര്‍ച്ച് കൂടുതല്‍ ഫോക്കസ് ചെയ്യാനും മാര്‍ഗമുണ്ട്. ഉദാഹണത്തിന് 'June/people' എന്ന് സെര്‍ച്ച് ചെയ്താല്‍ June എന്ന് പേരുള്ള ആളുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുക.

    2007 ലാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്താന്‍ റിച്ച് സ്‌ക്രെന്റ ആരംഭിച്ചത്. വെബ്ബ്‌സെര്‍ച്ച് രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള സ്‌ക്രെന്റയാണ് മുമ്പ് 'ഓപ്പണ്‍ ഡയറക്ടറി പ്രോജക്ട്' ആരംഭിച്ചത്. ആളുകള്‍ എഡിറ്റ് ചെയ്യുന്ന ആ വെബ്ബ് ഡയറക്ടറി 1990 കളില്‍ യാഹൂവുമായി മത്സരിച്ചിരുന്നു.

    ഗൂഗിളുമായി മത്സരിക്കുകയല്ല ബ്ലെക്കോയുടെ ലക്ഷ്യമെന്ന് സ്‌ക്രെന്റ പറയുന്നു. വ്യത്യസ്തമായ സെര്‍ച്ച് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ഉദ്ദേശം. 24 മില്യണ്‍ ഡോളര്‍ ഇതിനകം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാന്‍ ബ്ലെക്കോക്ക് സാധിച്ചിട്ടുണ്ട്. ഗൂഗിളിന്റെ മാതിരി കീവേഡുകളുടെയും സ്ലാഷ്ടാഗുകളുടെയും ഒപ്പം സെര്‍ച്ച് പരസ്യങ്ങള്‍ നല്‍കി വരുമാനമുണ്ടാക്കാമെന്നാണ് ബ്ലെക്കോയുടെ പ്രതീക്ഷ.
    read more
    0

    ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍ ഒരു സൈറ്റ്‌

  • Unknown
  • ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു.

    മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം.

    2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ ബീറ്റാവകഭേദം പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. ഉയര്‍ന്ന സംഭരണശേഷിയും, ഉപഭോക്തൃസൗഹൃദ സങ്കേതങ്ങളും ജിമെയിലിനെ വേഗം ജനപ്രിയമാക്കി. ജിമെയിലിനോട് പിടിച്ചു നില്‍ക്കാന്‍ സൗജന്യസ്ഥലം കൂടുതല്‍ അനുവദിച്ചേ തീരൂ എന്ന നിലയ്‌ക്കെത്തി മറ്റ് ഇമെയില്‍ സേവനദാതാക്കള്‍. അങ്ങനെ മറ്റ് ഇമെയില്‍ സര്‍വീസുകളും സ്റ്റോറേജ് പരിധി ഉയര്‍ത്തി.

    ജിമെയില്‍ ഇപ്പോള്‍ 7514 എം.ബി (ഏഴ് ജിബിക്കു മുകളില്‍) സംഭരണസ്ഥലം സൗജന്യമായി നല്‍കുന്നു. സാധാരണ ഗതിയില്‍ ഈ സ്ഥലം ധാരാളമാണ്. ഫോട്ടോകളും വീഡിയോ ക്ലിപ്പിങുകളുമടങ്ങിയ മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഏറിയതോടെ, ജിമെയിലിന്റെ സ്ഥലം പോലും തികയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പലരും. ഒരു മെയിലും കളയാതെ അഥവാ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവര്‍ പ്രത്യേകിച്ചും.

    ജിമെയിലിലെ സ്ഥലം നിറഞ്ഞു കഴിഞ്ഞാല്‍ 'You have run out of space for your Gmail account' എന്നൊരു സന്ദേശം ലഭിക്കും. അതു കഴിഞ്ഞാല്‍ തുടര്‍ന്ന് ആ ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് മെയിലുകള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുക സാധ്യമാകില്ല. അനാവശ്യമായ മെയിലുകള്‍ കളയുകയുകയാണ് ഇതിനുള്ള പരിഹാരം. അല്ലെങ്കില്‍ കൂടുതല്‍ സ്ഥലം പണം കൊടുത്തുവാങ്ങുക.



    ജിമെയില്‍ ഇന്‍ബോക്‌സിലെ വലിയ മെയിലുകള്‍ തിരഞ്ഞുപിടിച്ചു കളയുക എന്നത് ഏറെ സമയം പിടിക്കുന്ന കാര്യമാണ്. findbigmail.com എന്ന വെബ്‌സൈറ്റ് നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ മുഴുവന്‍ തിരഞ്ഞ് വലിയ മെയിലുകള്‍, കുറച്ചുകൂടി വലിയവ, ഏറ്റവും വലിയവ എന്നിങ്ങനെ മെയിലുകളെ തരംതിരിച്ച് അനാവശ്യമായ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ മെയിലുകളെ വലിപ്പത്തിനനുസരിച്ച തരംതിരിച്ച ശേഷം വെവ്വേറെ ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കാം. അതിനാല്‍ വലിപ്പംകൂടിയ മെയിലുകള്‍ പ്രത്യേകം തുറന്നുനോക്കി അനാവശ്യമായവയെ ഒഴിവാക്കാന്‍ എളുപ്പമാണ്.

    ഇതിനായി
    findbigmail.com തുറന്ന ശേഷം നിങ്ങളുടെ ജിമെയില്‍ ഐ.ഡി. നല്‍കണം. തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യാനും സേവനം തുടരാനുള്ള അനുവാദവും ചോദിക്കും. അതിന് ശേഷമാണ് തിരച്ചില്‍ തുടങ്ങുക. ഇന്‍ബോക്‌സിലുള്ള മെയിലുകളുടെ വലിപ്പവും എണ്ണത്തിനും അനുസരിച്ച് തിരയലിന്റെ സമയം കൂടും ചെയ്യും. ഇങ്ങനെ സെര്‍ച്ചിങ് കഴിഞ്ഞാല്‍ വലിയ മെയിലുകളുടെ എണ്ണത്തെപ്പറ്റിയുള്ള വിവരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മെയില്‍ അയച്ചതായുള്ള വിവരം നല്‍കും.

    തുടര്‍ന്ന് മെയില്‍ അക്കൗണ്ട് തുറന്നുനോക്കിയാല്‍ ഇടതുവശത്തായി നാലുഫോള്‍ഡറുകള്‍ ഉണ്ടായതായി കാണാം. മെയിലുകളുടെ വലിപ്പത്തിനനുസരിച്ച് തരംതിരിച്ചതാണവ. ശേഷം ഫോള്‍ഡറുകള്‍ തുറന്ന് അനാവശ്യമായവ കളയാവുന്നതാണ്. ജിമെയിലിന്റെ സൗജന്യ സ്റ്റോറേജ് പരിധി കഴിഞ്ഞവര്‍ക്കു മാത്രമല്ല അല്ലാതെതന്നെ മെയില്‍ അക്കൗണ്ട് ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്
    read more

    Subscribe