Tuesday, September 28, 2010
0
Tuesday, September 28, 2010
Unknown
ജിമെയിലിലെ തിരക്കൊഴിവാക്കാന്‍ പുതിയ മാര്‍ഗം
ജിമെയിലിന്റെ ഇന്‍ബോക്സ് തുറക്കുമ്പോള്‍ അമ്പരിപ്പിക്കുംവിധം ഒരു ജനക്കൂട്ടത്തിനകത്ത് പെട്ടുപോയ അവസ്ഥയിലാകാറുണ്ട് പലരും. നൂറുകണക്കിന് മെയിലുകളാകും ഇന്‍ബോക്സില്‍ വന്നു നിറഞ്ഞിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട കത്തുകളുണ്ട്, അപ്രധാനമായവയുണ്ട്, ശല്യമെയിലുകള്‍ (സ്പാം മെയിലുകള്‍) ഉണ്ട്.......ഇതിനിടയില്പെട്ടുള്ള ശ്വാസംമുട്ടലൊഴിവാക്കാന് പുതിയ മാര്‍ഗം ജിമെയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്കെത്തുന്ന മെയിലുകളില്‍ പ്രധാനപ്പെട്ടവയും അപ്രധാനമായവും വേര്‍തിരിച്ച് ഇന്‍ബോക്സില്‍ കാട്ടാനുള്ള 'പ്രയോരിറ്റി ഇന്‍ബോക്സ്' (Priority Inbox) സംവിധാനമാണ് ഇന്നു മുതല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്കവരും ഇന്ന് ജിമെയില്‍ തുറക്കുമ്പോള്‍, ഹോംപേജിന് മുകളില്‍ ചുവന്ന നിറത്തില്‍ അതു സംബന്ധിച്ച് അറിയിപ്പ് കണ്ടിട്ടുണ്ടാകും.
പുതിയ സംവിധാനം സജ്ജമാക്കുന്നതോടെ, ജിമെയില്‍ ഹോംപേജിന്റെ ഇടതുവശത്ത് ഫോള്‍ഡറുകള്‍ കുത്തനെ കാണുന്ന ഇടത്ത്, 'ഇന്‍ബോക്സി'നും (Inbox) 'കമ്പോസ് മെയിലി'നും (Compose mail) ഇടയിലായി 'പ്രയോരിറ്റി ഇന്‍ബോക്സ്' (Priority Inbox) എന്നൊരു പുതിയ ഫോള്‍ഡര്‍ കൂടി പ്രത്യക്ഷപ്പെടും. എന്നുവെച്ചാല്‍, ജിമെയിലിലെ പരമ്പരാഗത ഇന്‍ബോക്സ് അവിടെയുള്ളപ്പോള്‍ തന്നെ പുതിയ സമീപനത്തോടെ ഒരു ഇന്‍ബോക്സ് കൂടി ഏര്‍പ്പെടുത്തുകയാണ് ജിമെയില്‍ ചെയ്തിരിക്കുന്നത്.
'പ്രയോരിറ്റി ഇന്‍ബോക്സി'ല്‍ ക്ലിക്ക് ചെയ്യുന്നതോടെ, പഴയ ഇന്‍ബോക്സിന് പകരം മൂന്ന് വിഭാഗമായി തിരിച്ചിട്ടുള്ള ഇന്‍ബോക്സ് തുറന്നു വരും. അതില്‍ ഏറ്റവും മുകളിലുള്ള ഭാഗം 'ഇംപോര്‍ട്ടന്റ് ആന്‍ഡ് അണ്‍റീഡ്' (Important and unread) എന്നും, അതിനു താഴെയായി 'സ്റ്റാര്‍ഡ്' (Starred) എന്ന വിഭാഗവും, ഏറ്റവും ചുവട്ടില്‍ 'എവരിതിങ് എല്‍സ്' (Everything else) എന്ന ഭാഗവും ആണ്. ഈ വേര്‍തിരിവില്‍ നിന്നു തന്നെ കാര്യം വ്യക്തമാണ്. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഏറ്റവും മുകളിലുള്ള ഭാഗത്ത് പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആര്‍ക്കാണ് കൂടുതല്‍ തവണ മറുപടി ആയയ്ക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് നിങ്ങള്‍ക്കുള്ള സന്ദേശം പ്രധാനപ്പെട്ടതാണോ എന്ന് ജിമെയില്‍ തീരുമാനിക്കുന്നത്. അവഗണിക്കാന്‍ പാടില്ലാത്ത മെയിലുകളുണ്ടെങ്കില്, അതിന് നക്ഷത്രചിഹ്നം നല്കിയാല് മതി. ഇന്‍ബോക്സിലെ സ്റ്റാര്‍ഡ് ഭാഗത്ത് അത് പ്രത്യക്ഷപ്പെടും.
നിങ്ങളുടെ പേഴ്സണല്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കുള്ള കത്തുകള്‍ പ്രധാനപ്പെട്ടതേത് അവഗണിക്കേണ്ടതേത് എന്നിങ്ങനെ വര്‍ഗീകരിച്ച് നിങ്ങളുടെ മുന്നിലെത്തിക്കുന്നതിന് തുല്യമാണ് ഈ സേവനമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്ന വിവരം ഗൂഗില്‍ വെളിപ്പെടുത്തിയത്. സമീപകാലത്ത് ജിമെയിലില്‍ സംഭവിക്കുന്ന രണ്ടാമത്തെ പരിഷ്ക്കരണമാണിത്. ജിമെയിലിലെ കോണ്ട്ക്ടുകളെ പുതിയ രീതിയില്‍ സംവിധാനം ചെയ്തുകൊണ്ടും, ഹോംപേജിന്റെ ഇടതുവശത്തെ ഫോള്‍ഡറുകള്‍ ക്രമീകരിച്ചും കാര്യമായ പരിഷ്ക്കരണം കഴിഞ്ഞ മാസം ജിമെയില്‍ നടത്തിയിരുന്നു.
read more

നിങ്ങളുടെ മൊബൈലിലും മലയാളം വായിയ്ക്കാം
മാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.
ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.
അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഈ ആപ്ലക്കേഷന് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഹിന്ദിയും എല്ലാ തെന്നിന്ത്യന്‍ ഭാഷകളും നിങ്ങളുടെ മൊബൈലില്‍ തെറ്റില്ലാതെ തെളിയും. അങ്ങനെ ഒണ്‍ഇന്ത്യ മലയാളത്തിന്റെ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് മൊബൈലില്‍ വായിയ്ക്കാം. വാര്‍ത്തയ്ക്കൊപ്പം ഒണ്‍ ഇന്ത്യ മലയാളം നല്കുന്ന ഫലിതവും, ആരോഗ്യ വാര്‍ത്തയും ഒക്കെ വായിയ്ക്കാം. അതായത് ഇനി ഒണ്‍ഇന്ത്യ മലയാളം വായിയ്ക്കാന്‍ ഡസ്ക് ടോപ്പിലോ ലാപ്ടോപ്പിലോ ഈ സൈറ്റ് തുറക്കണ്ട. പകരം ഇന്റര്‍നെറ്റ് സൗകര്യം ഉള്ള (ജിപിആര്‍എസ്) നിങ്ങളുടെ ഫോണ്‍ മതി. ഫോണ്‍ ബ്ലാക്ക് ബെറിയോ നോക്കിയയോ സാംസങോ സോണി എറിക്സനോ ഏതു വേണമെങ്കിലും ആയിക്കോട്ടെ. മലയാളം കാണാനാവും.
ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ? ചോദിയ്ക്കാന്‍ മടിയ്ക്കണ്ട. വിലാസം - feedback@thatsmalayalam.com

Saturday, September 18, 2010
0
Saturday, September 18, 2010
Unknown
അയച്ച ഇ-മെയില്‍ ട്രാക്ക് ചെയ്യാന്‍ (email tracking )
നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക് ചെയ്യുക..!! അത് ലഭിച്ചയാള്‍ എപ്പോള്‍ അത് വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു..;എത്രനേരം തുറന്നുവെച്ചു..ഏതുരാജ്യത്തുനിന്ന്...തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.
ആദ്യം ഇവിടെ വന്ന് ഒരു പുതിയ അക്കൗണ്ട് തുടങ്ങുക.അക്കൗണ്ട് ക്രിയേറ്റ് ചെയ്തുകഴിഞ്ഞ് ട്രാക്ക്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ-മയിലിന്റെ അവസാനം .readnotify.com എന്നുകൂടി കൂട്ടിചേര്‍ക്കുക.
ഉദാ:yourid@yahoo.com.readnotify.com
ആ ഇ-മെയില്‍ അത് ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ഇ-മെയിലായി ലഭിക്കും
(സൂക്ഷിച്ചോളൂ...കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ല...)

Subscribe to:
Comments (Atom)