Showing posts with label ജിമെയില്‍. Show all posts
Showing posts with label ജിമെയില്‍. Show all posts

Tuesday, November 9, 2010

0

ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍

  • Tuesday, November 9, 2010
  • Unknown
  • ജി-മെയിലിലെ എല്ലാ ഭാഗങ്ങളും മലയാളത്തില്‍ തന്നെ കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ടൂള്‍ബാറുകളും, മെയിലിന്റെ ഇന്‍‌ബോക്സ്, സെന്റ് ഐറ്റംസ് എല്ലാം മലയാളത്തില്‍ തന്നെ. അങ്ങനെ സെറ്റ് ചെയ്യണമെങ്കില്‍, വീണ്ടും ജി-മെയില്‍ സെറ്റിംഗ്സില്‍ പോവുക. അവിടെ ഒന്നാമത്തെ വരിയില്‍ G-mail display language എന്നഭാഗത്തെ ഭാഷകളുടെ ലിസ്റ്റിനു നേരെയുള്ള ആരോ അമര്‍ത്തുക. ആ ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക.

    പേജിന്റെ ഏറ്റവും താഴെയുള്ള Save changes എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ചോദ്യം വരും. ജി-മെയിലിന്റെ മാത്രം ഭാഷ മലയാളമാക്കിയാല്‍ മതിയോ, അതോ നിങ്ങളുടെ ഇതേ യൂസര്‍ നെയിമിലുള്ള എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും - ബ്ലോഗ്, റീഡര്‍, ഗ്രൂപ്പ് എല്ലാമെല്ലാം - മലയാളത്തിലാക്കണോ എന്ന്. അവരവരുടെ താല്പര്യം പോലെ Yes അല്ലെങ്കില്‍ No തെരഞ്ഞെടുക്കാവുന്നതാണ്.

    മലയാളഭാഷയിലായി മാറിയ ജി-മെയില്‍ മെയിന്‍ പേജ് ഇങ്ങനെയിരിക്കും.

    ഇപ്രകാരം തെരഞ്ഞെടുത്ത ഭാഷ എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് തിരികെ ഇംഗ്ലീഷിലേക്ക് ആക്കിമാറ്റാവുന്നതാണ്.


    ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍‌ലൈന്‍:

    നിങ്ങള്‍ നെറ്റ് കഫേയിലും മറ്റും ആയിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിന് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ലിങ്ക് ഇവിടെയുണ്ട്.
    read more

    Thursday, November 4, 2010

    0

    ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍ ഒരു സൈറ്റ്‌

  • Thursday, November 4, 2010
  • Unknown
  • ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു.

    മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം.

    2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ ബീറ്റാവകഭേദം പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. ഉയര്‍ന്ന സംഭരണശേഷിയും, ഉപഭോക്തൃസൗഹൃദ സങ്കേതങ്ങളും ജിമെയിലിനെ വേഗം ജനപ്രിയമാക്കി. ജിമെയിലിനോട് പിടിച്ചു നില്‍ക്കാന്‍ സൗജന്യസ്ഥലം കൂടുതല്‍ അനുവദിച്ചേ തീരൂ എന്ന നിലയ്‌ക്കെത്തി മറ്റ് ഇമെയില്‍ സേവനദാതാക്കള്‍. അങ്ങനെ മറ്റ് ഇമെയില്‍ സര്‍വീസുകളും സ്റ്റോറേജ് പരിധി ഉയര്‍ത്തി.

    ജിമെയില്‍ ഇപ്പോള്‍ 7514 എം.ബി (ഏഴ് ജിബിക്കു മുകളില്‍) സംഭരണസ്ഥലം സൗജന്യമായി നല്‍കുന്നു. സാധാരണ ഗതിയില്‍ ഈ സ്ഥലം ധാരാളമാണ്. ഫോട്ടോകളും വീഡിയോ ക്ലിപ്പിങുകളുമടങ്ങിയ മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഏറിയതോടെ, ജിമെയിലിന്റെ സ്ഥലം പോലും തികയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പലരും. ഒരു മെയിലും കളയാതെ അഥവാ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവര്‍ പ്രത്യേകിച്ചും.

    ജിമെയിലിലെ സ്ഥലം നിറഞ്ഞു കഴിഞ്ഞാല്‍ 'You have run out of space for your Gmail account' എന്നൊരു സന്ദേശം ലഭിക്കും. അതു കഴിഞ്ഞാല്‍ തുടര്‍ന്ന് ആ ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് മെയിലുകള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുക സാധ്യമാകില്ല. അനാവശ്യമായ മെയിലുകള്‍ കളയുകയുകയാണ് ഇതിനുള്ള പരിഹാരം. അല്ലെങ്കില്‍ കൂടുതല്‍ സ്ഥലം പണം കൊടുത്തുവാങ്ങുക.



    ജിമെയില്‍ ഇന്‍ബോക്‌സിലെ വലിയ മെയിലുകള്‍ തിരഞ്ഞുപിടിച്ചു കളയുക എന്നത് ഏറെ സമയം പിടിക്കുന്ന കാര്യമാണ്. findbigmail.com എന്ന വെബ്‌സൈറ്റ് നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ മുഴുവന്‍ തിരഞ്ഞ് വലിയ മെയിലുകള്‍, കുറച്ചുകൂടി വലിയവ, ഏറ്റവും വലിയവ എന്നിങ്ങനെ മെയിലുകളെ തരംതിരിച്ച് അനാവശ്യമായ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ മെയിലുകളെ വലിപ്പത്തിനനുസരിച്ച തരംതിരിച്ച ശേഷം വെവ്വേറെ ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കാം. അതിനാല്‍ വലിപ്പംകൂടിയ മെയിലുകള്‍ പ്രത്യേകം തുറന്നുനോക്കി അനാവശ്യമായവയെ ഒഴിവാക്കാന്‍ എളുപ്പമാണ്.

    ഇതിനായി
    findbigmail.com തുറന്ന ശേഷം നിങ്ങളുടെ ജിമെയില്‍ ഐ.ഡി. നല്‍കണം. തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യാനും സേവനം തുടരാനുള്ള അനുവാദവും ചോദിക്കും. അതിന് ശേഷമാണ് തിരച്ചില്‍ തുടങ്ങുക. ഇന്‍ബോക്‌സിലുള്ള മെയിലുകളുടെ വലിപ്പവും എണ്ണത്തിനും അനുസരിച്ച് തിരയലിന്റെ സമയം കൂടും ചെയ്യും. ഇങ്ങനെ സെര്‍ച്ചിങ് കഴിഞ്ഞാല്‍ വലിയ മെയിലുകളുടെ എണ്ണത്തെപ്പറ്റിയുള്ള വിവരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മെയില്‍ അയച്ചതായുള്ള വിവരം നല്‍കും.

    തുടര്‍ന്ന് മെയില്‍ അക്കൗണ്ട് തുറന്നുനോക്കിയാല്‍ ഇടതുവശത്തായി നാലുഫോള്‍ഡറുകള്‍ ഉണ്ടായതായി കാണാം. മെയിലുകളുടെ വലിപ്പത്തിനനുസരിച്ച് തരംതിരിച്ചതാണവ. ശേഷം ഫോള്‍ഡറുകള്‍ തുറന്ന് അനാവശ്യമായവ കളയാവുന്നതാണ്. ജിമെയിലിന്റെ സൗജന്യ സ്റ്റോറേജ് പരിധി കഴിഞ്ഞവര്‍ക്കു മാത്രമല്ല അല്ലാതെതന്നെ മെയില്‍ അക്കൗണ്ട് ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്
    read more

    Tuesday, September 28, 2010

    0

    ജിമെയിലിലെ തിരക്കൊഴിവാക്കാന്‍ പുതിയ മാര്‍ഗം

  • Tuesday, September 28, 2010
  • Unknown
  • ജിമെയിലിന്റെ ഇന്‍ബോക്‌സ് തുറക്കുമ്പോള്‍ അമ്പരിപ്പിക്കുംവിധം ഒരു ജനക്കൂട്ടത്തിനകത്ത് പെട്ടുപോയ അവസ്ഥയിലാകാറുണ്ട് പലരും. നൂറുകണക്കിന് മെയിലുകളാകും ഇന്‍ബോക്‌സില്‍ വന്നു നിറഞ്ഞിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട കത്തുകളുണ്ട്, അപ്രധാനമായവയുണ്ട്, ശല്യമെയിലുകള്‍ (സ്​പാം മെയിലുകള്‍) ഉണ്ട്.......ഇതിനിടയില്‍പെട്ടുള്ള ശ്വാസംമുട്ടലൊഴിവാക്കാന്‍ പുതിയ മാര്‍ഗം ജിമെയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്കെത്തുന്ന മെയിലുകളില്‍ പ്രധാനപ്പെട്ടവയും അപ്രധാനമായവും വേര്‍തിരിച്ച് ഇന്‍ബോക്‌സില്‍ കാട്ടാനുള്ള 'പ്രയോരിറ്റി ഇന്‍ബോക്‌സ്' (Priority Inbox) സംവിധാനമാണ് ഇന്നു മുതല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്കവരും ഇന്ന് ജിമെയില്‍ തുറക്കുമ്പോള്‍, ഹോംപേജിന് മുകളില്‍ ചുവന്ന നിറത്തില്‍ അതു സംബന്ധിച്ച് അറിയിപ്പ് കണ്ടിട്ടുണ്ടാകും.

    പുതിയ സംവിധാനം സജ്ജമാക്കുന്നതോടെ, ജിമെയില്‍ ഹോംപേജിന്റെ ഇടതുവശത്ത് ഫോള്‍ഡറുകള്‍ കുത്തനെ കാണുന്ന ഇടത്ത്, 'ഇന്‍ബോക്‌സി'നും (Inbox) 'കമ്പോസ് മെയിലി'നും (Compose mail) ഇടയിലായി 'പ്രയോരിറ്റി ഇന്‍ബോക്‌സ്' (Priority Inbox) എന്നൊരു പുതിയ ഫോള്‍ഡര്‍ കൂടി പ്രത്യക്ഷപ്പെടും. എന്നുവെച്ചാല്‍, ജിമെയിലിലെ പരമ്പരാഗത ഇന്‍ബോക്‌സ് അവിടെയുള്ളപ്പോള്‍ തന്നെ പുതിയ സമീപനത്തോടെ ഒരു ഇന്‍ബോക്‌സ് കൂടി ഏര്‍പ്പെടുത്തുകയാണ് ജിമെയില്‍ ചെയ്തിരിക്കുന്നത്.

    'പ്രയോരിറ്റി ഇന്‍ബോക്‌സി'ല്‍ ക്ലിക്ക് ചെയ്യുന്നതോടെ, പഴയ ഇന്‍ബോക്‌സിന് പകരം മൂന്ന് വിഭാഗമായി തിരിച്ചിട്ടുള്ള ഇന്‍ബോക്‌സ് തുറന്നു വരും. അതില്‍ ഏറ്റവും മുകളിലുള്ള ഭാഗം 'ഇംപോര്‍ട്ടന്റ് ആന്‍ഡ് അണ്‍റീഡ്' (Important and unread) എന്നും, അതിനു താഴെയായി 'സ്റ്റാര്‍ഡ്' (Starred) എന്ന വിഭാഗവും, ഏറ്റവും ചുവട്ടില്‍ 'എവരിതിങ് എല്‍സ്' (Everything else) എന്ന ഭാഗവും ആണ്. ഈ വേര്‍തിരിവില്‍ നിന്നു തന്നെ കാര്യം വ്യക്തമാണ്. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഏറ്റവും മുകളിലുള്ള ഭാഗത്ത് പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആര്‍ക്കാണ് കൂടുതല്‍ തവണ മറുപടി ആയയ്ക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് നിങ്ങള്‍ക്കുള്ള സന്ദേശം പ്രധാനപ്പെട്ടതാണോ എന്ന് ജിമെയില്‍ തീരുമാനിക്കുന്നത്. അവഗണിക്കാന്‍ പാടില്ലാത്ത മെയിലുകളുണ്ടെങ്കില്‍, അതിന് നക്ഷത്രചിഹ്നം നല്‍കിയാല്‍ മതി. ഇന്‍ബോക്‌സിലെ സ്റ്റാര്‍ഡ് ഭാഗത്ത് അത് പ്രത്യക്ഷപ്പെടും.

    നിങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കുള്ള കത്തുകള്‍ പ്രധാനപ്പെട്ടതേത് അവഗണിക്കേണ്ടതേത് എന്നിങ്ങനെ വര്‍ഗീകരിച്ച് നിങ്ങളുടെ മുന്നിലെത്തിക്കുന്നതിന് തുല്യമാണ് ഈ സേവനമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്ന വിവരം ഗൂഗില്‍ വെളിപ്പെടുത്തിയത്. സമീപകാലത്ത് ജിമെയിലില്‍ സംഭവിക്കുന്ന രണ്ടാമത്തെ പരിഷ്‌ക്കരണമാണിത്. ജിമെയിലിലെ കോണ്‍ട്ക്ടുകളെ പുതിയ രീതിയില്‍ സംവിധാനം ചെയ്തുകൊണ്ടും, ഹോംപേജിന്റെ ഇടതുവശത്തെ ഫോള്‍ഡറുകള്‍ ക്രമീകരിച്ചും കാര്യമായ പരിഷ്‌ക്കരണം കഴിഞ്ഞ മാസം ജിമെയില്‍ നടത്തിയിരുന്നു.
    read more

    Saturday, September 18, 2010

    0

    അയച്ച ഇ-മെയില്‍ ട്രാക്ക്‌ ചെയ്യാന്‍ (email tracking )

  • Saturday, September 18, 2010
  • Unknown
  • നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക്‌ ചെയ്യുക..!! അത്‌ ലഭിച്ചയാള്‍ എപ്പോള്‍ അത്‌ വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു..;എത്രനേരം തുറന്നുവെച്ചു..ഏതുരാജ്യത്തുനിന്ന്‌...തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.

    ആദ്യം ഇവിടെ വന്ന് ഒരു പുതിയ അക്കൗണ്ട്‌ തുടങ്ങുക.അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്തുകഴിഞ്ഞ്‌ ട്രാക്ക്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ-മയിലിന്റെ അവസാനം .readnotify.com എന്നുകൂടി കൂട്ടിചേര്‍ക്കുക.
    ഉദാ:yourid@yahoo.com.readnotify.com

    ആ ഇ-മെയില്‍ അത്‌ ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക്‌ ഇ-മെയിലായി ലഭിക്കും

    (സൂക്ഷിച്ചോളൂ...കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ്‌ രക്ഷപെടാന്‍ പറ്റില്ല...)
    read more

    Subscribe