Thursday, November 4, 2010
0
പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ
ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ മത്സരിക്കാന്‍ പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ
മൂന്നു വര്‍ഷത്തെ വികസനത്തിനും മൂന്നു മാസത്തെ ബീറ്റാ ടെസ്റ്റിങിനും ശേഷമാണ് നവംബര്‍ ഒന്നിന് ബ്ലെക്കോ പുറത്തിറക്കിയത്. ഗൂഗിള്‍ തുടങ്ങിയ ശേഷം, ലിങ്കുകളും കീവേഡുകളും ക്രമാതീതമായി പെരുകി വെബ്ബ് ശരിക്കും ഒരു രാവണന്‍കോട്ട പോലെ ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച്ച് വഴി കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കുന്നുവെന്ന് (Blekko). അനാവശ്യമായ ഒട്ടേറെ സെര്‍ച്ച്ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതെ, ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് ബ്ലെക്കോയുടെ നയം. , ബ്ലെക്കോയുടെ സഹസ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു.
'വെബ്ബ് സെര്‍ച്ചിനെ ശുദ്ധീകരിക്കുക വഴി പാഴ്‌സൈറ്റുകളായ സ്പാം സൈറ്റുകളെ അകറ്റി നിര്‍ത്തുക, അതാണ് ലക്ഷ്യം'-സ്‌ക്രെന്റ പറഞ്ഞു. പ്രസക്തവും അര്‍ഥവത്തുമായതെന്ന് കരുതുന്ന 300 കോടി വെബ്ബ്‌പേജുകളാണ് ബ്ലെക്കോ സെര്‍ച്ച് എഞ്ചിന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച്ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നല്‍കൂ. വെബ്‌സൈറ്റുകളുടെ എഡിറ്റ് ചെയ്യപ്പെട്ട ആ പട്ടികകളെ 'സ്ലാഷ്ടാഗ്‌സ്' (slashtags) എന്നാണ് ബ്ലെക്കോ വിശേഷിപ്പിക്കുന്നത്.
നിലവാരം കുറഞ്ഞ സൈറ്റുകള്‍ സൂത്രവിദ്യകള്‍ പ്രയോഗിച്ച് സെര്‍ച്ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. മലിനീകരിക്കപ്പെട്ട സെര്‍ച്ച്ഫലമാണ് അതിന്റെ ഫലം. മുഖ്യമായും health, recipes, autos, hotels, song lyrics, personal finance, colleges എന്നീ ഏഴ് വിഭാഗങ്ങളിലാണ് ഏറ്റവുമധികം മലനീകരിക്കപ്പെട്ട സെര്‍ച്ച്ഫലങ്ങള്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ ഓട്ടോമാറ്റിക്കായി തന്നെ എഡിറ്റ് ചെയ്ത സെര്‍ച്ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക.
ഒരു പ്രത്യേക സൈറ്റില്‍ നിന്നുള്ള സെര്‍ച്ചിങും ബ്ലെക്കോയില്‍ സാധ്യമാകും. ഉദാഹരണത്തിന് 'iPod/Amazon' എന്ന് സെര്‍ച്ച് ചെയ്താല്‍ amazon.com എന്ന സൈറ്റില്‍ നിന്ന് iPods -നെക്കുറിച്ചുള്ള സെര്‍ച്ച്ഫലങ്ങള്‍ ലഭിക്കും. സെര്‍ച്ച് കൂടുതല്‍ ഫോക്കസ് ചെയ്യാനും മാര്‍ഗമുണ്ട്. ഉദാഹണത്തിന് 'June/people' എന്ന് സെര്‍ച്ച് ചെയ്താല്‍ June എന്ന് പേരുള്ള ആളുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുക.
2007 ലാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്താന്‍ റിച്ച് സ്‌ക്രെന്റ ആരംഭിച്ചത്. വെബ്ബ്‌സെര്‍ച്ച് രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള സ്‌ക്രെന്റയാണ് മുമ്പ് 'ഓപ്പണ്‍ ഡയറക്ടറി പ്രോജക്ട്' ആരംഭിച്ചത്. ആളുകള്‍ എഡിറ്റ് ചെയ്യുന്ന ആ വെബ്ബ് ഡയറക്ടറി 1990 കളില്‍ യാഹൂവുമായി മത്സരിച്ചിരുന്നു.
ഗൂഗിളുമായി മത്സരിക്കുകയല്ല ബ്ലെക്കോയുടെ ലക്ഷ്യമെന്ന് സ്‌ക്രെന്റ പറയുന്നു. വ്യത്യസ്തമായ സെര്‍ച്ച് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ഉദ്ദേശം. 24 മില്യണ്‍ ഡോളര്‍ ഇതിനകം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാന്‍ ബ്ലെക്കോക്ക് സാധിച്ചിട്ടുണ്ട്. ഗൂഗിളിന്റെ മാതിരി കീവേഡുകളുടെയും സ്ലാഷ്ടാഗുകളുടെയും ഒപ്പം സെര്‍ച്ച് പരസ്യങ്ങള്‍ നല്‍കി വരുമാനമുണ്ടാക്കാമെന്നാണ് ബ്ലെക്കോയുടെ പ്രതീക്ഷ.

Subscribe to:
Post Comments (Atom)
0 Responses to “പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ”
നിങ്ങള്‍ക്ക് പറയാനുള്ളത് തുറന്നടിച്ചോളൂ